Latest News :
...
Home » , » ട്രാക്കിലൂടെ പാട്ടുകേട്ട് നടന്നു പോകവെ ആറ് പേര്‍ ട്രെയിനിടിച്ച് മരിച്ചു

ട്രാക്കിലൂടെ പാട്ടുകേട്ട് നടന്നു പോകവെ ആറ് പേര്‍ ട്രെയിനിടിച്ച് മരിച്ചു

Written By Muhimmath News on Monday, 26 February 2018 | 12:47
























ലക്‌നൗ: ട്രാക്കിലൂടെ നടന്നു പോകവെ ആറ് കൗമാരക്കാര്‍ ട്രെയിനിടിച്ച് മരിച്ചു. ഉത്തര്‍പ്രദേശിലെ ഹാപുര്‍ ജില്ലയില്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. 

പെയിന്റിംഗ് തൊഴിലാളികളായ സലീം, അരിഫ്, സമീര്‍, ആകാശ്, രാഹുല്‍, വിജയ് എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ട്രാക്കിലുടെ നടക്കുകയായിരുന്ന ഇവരെ അതിവേഗത്തിലെത്തിയ ട്രെയിന്‍ ഇടിക്കുകയായിരുന്നു. 

14 മുതല്‍ 16 വയസുവരെയുള്ളവരാണ് അപകടത്തില്‍ മരിച്ചത്. മരിച്ച എല്ലാവരും ഒരേ കോളനിയിലെ താമസക്കാരും സുഹൃത്തുക്കളുമാണ്. ഗാസിയാബാദില്‍ നിന്ന് ഹൈദരാബാദിലേക്ക് പോകാനിറങ്ങിയതായിരുന്നു ഇവര്‍. എന്നാല്‍ ട്രെയിന്‍ നഷ്ടമായതോടെ അര്‍ധരാത്രിയോടെ പില്‍ഖുവയില്‍ തിരിച്ചെത്തിയ യുവാക്കള്‍ ട്രാക്കിലൂടെ നടക്കുകയായിരുന്നു. ഇവര്‍ ഇയര്‍ഫോണ്‍ ചെവിയില്‍ തിരുകിയാണ് നടന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. 

സംഭവത്തെ തുടര്‍ന്ന് സമീപവാസികള്‍ റെയില്‍വേ ട്രാക്ക് ഉപരോധിച്ചു. അപകടം നടന്ന സ്ഥലത്തിലുടെയാണ് ജനങ്ങള്‍ ട്രാക്ക് മുറിച്ച് കടക്കുന്നത്. എന്നാല്‍, ട്രെയിന്‍ വരുമ്പോള്‍ മുന്നറിയിപ്പ് നല്‍കാനുള്ള സംവിധാനമൊന്നും ഇവിടെ റെയില്‍വേ സ്ഥാപിച്ചിട്ടില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. പൊലീസെത്തിയാണ് റെയില്‍വേ ട്രാക്കില്‍ നിന്ന് പ്രക്ഷോഭകരെ മാറ്റിയത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved