Latest News :
കെഎസ്ആര്‍ടിസിയില്‍ പ്രതിസന്ധി രൂക്ഷം; സര്‍വീസുകള്‍ കൂട്ടത്തോടെ മുടങ്ങുന്നു
Home » » നിര്‍ത്തിയിട്ട കാര്‍ പുറകോട്ട് വന്നു മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് അഡ്വ. ഫൈസലിന് ഗുരുതര പരിക്ക്

നിര്‍ത്തിയിട്ട കാര്‍ പുറകോട്ട് വന്നു മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് അഡ്വ. ഫൈസലിന് ഗുരുതര പരിക്ക്

Written By Muhimmath News on Tuesday, 27 February 2018 | 10:00

കുമ്പള : മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് അഡ്വ. ഫൈസലിന് കാറിനടിയില്‍ പെട്ട് ഗുരുതരമായി പരിക്കേറ്റു. തിങ്കളാഴ്ച രാത്രി ഒമ്പതു മണിക്കാണ് അപകടം.

പൊതുപ്രവര്‍ത്തകനും കാസര്‍കോട് കോടതിയില്‍ അഭിഭാഷകനുമായ ഫൈസല്‍ ഓഫീസ് സമയം കഴിഞ്ഞ് തിരിച്ചെത്തി തന്റെ സ്വിഫ്റ്റ് ഡിസൈര്‍ കാര്‍ മുറ്റത്ത് നിര്‍ത്തി ഗേറ്റടക്കാന്‍ തിരിഞ്ഞു നടക്കുമ്പോഴാണ് അപകടം.

നിര്‍ത്തിയിട്ട കാര്‍ പുറകോട്ട് വന്ന് ഇദ്ദേഹത്തെ ഇടിച്ചിട്ട് ദേഹത്തു കൂടി കയറിയിറങ്ങുകയായിരുന്നു. സംഭവം അറിഞ്ഞ് ഓടിയെത്തിയ അയല്‍ക്കാരും നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് ഉടന്‍ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. വിദഗ്ധ പരിശോധനയും ചികിത്സയും ഡോക്ടര്‍ നിര്‍ദ്ദേശിച്ചതിനാല്‍ മംഗളൂരുവിലേക്ക് മാറ്റാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved