Latest News :
നെയ്യാറ്റിന്‍കര കൊലപാതകകേസ് പ്രതി ഡി.വൈ.എസ്.പി ഹരികുമാര്‍ ആത്മഹത്യ ചെയ്ത നിലയില്‍
Home » , , , » വയനാട് ലക്കിടിയില്‍ വാഹനാപകടം; കാസര്‍കോട് സ്വദേശി മരിച്ചു

വയനാട് ലക്കിടിയില്‍ വാഹനാപകടം; കാസര്‍കോട് സ്വദേശി മരിച്ചു

Written By Muhimmath News on Friday, 16 February 2018 | 16:59


വയനാട്: ജുമുഅ കഴിഞ്ഞ് കോളജിലേക്ക് മടങ്ങവെ ലോറി ബൈക്കിലിടിച്ച് കാസര്‍കോട് സ്വദേശിയായ വിദ്യാര്‍ത്ഥി മരിച്ചു. കൊളവയല്‍ പാലാക്കി അബ്ദുല്‍ കരീമിന്റെ മകന്‍ മുഹമ്മദ് സഫ്‌വാന്‍ (22)ആണ് മരണപ്പെട്ടത്. വയനാട് ലക്കിടിയിലാണ് അപകടം നടന്നത്. സഫ്‌വാനും നൂറുദ്ദീനും ജുമാ നമസ്‌കാരം കഴിഞ്ഞ് കോളജിലേക്ക് മടങ്ങവെയാണ് അപകടമുണ്ടായത്. വയനാട് ലക്കിടി ഓറിയന്റ് ആര്‍ട്‌സ് കോളജിലെ വിദ്യര്‍ത്ഥിയാണ്. ഒപ്പമുണ്ടായിരുന്ന മലപ്പുറം വേങ്ങര സ്വദേശി നൂറുദ്ദീന്‍ (21)ന് ഗുരുതരമായി പരിക്കേറ്റു.


അമിത വേഗതയില്‍ മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിച്ച ലോറി ബൈക്കിലിടിക്കുകയായിരുന്നു. ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും അപ്പോഴേക്കും സഫ്‌വാന്‍ മരണപ്പെട്ടിരുന്നു. സഹോദരങ്ങള്‍: ഫഹീം, സഫൂറ, ഫൈസാന്‍.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved