Latest News :
കോഴിക്കോടും മലപ്പുറത്തും ബസുകള്‍ക്ക് നേരെ കല്ലേറ്; ഹര്‍ത്താലില്‍ വ്യാപക അക്രമം
Home » » മുള്ളേരിയയില്‍ സ്‌കൂട്ടറും ജീപ്പും കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്

മുള്ളേരിയയില്‍ സ്‌കൂട്ടറും ജീപ്പും കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്

Written By Muhimmath News on Saturday, 24 February 2018 | 17:48


മുള്ളേരിയ: സ്‌കൂട്ടറും ജീപ്പും കൂട്ടിയിടിച്ച് രണ്ട് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെയാണ് അപകടം ഉണ്ടായത്. അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരായ ബെള്ളൂര്‍ ഗ്രാമപഞ്ചായംഗവും സി.പി.എം ബെള്ളൂര്‍ ലോക്കല്‍ കമ്മിറ്റിയംഗവുമായ ബാബു അനക്കള (50), വിദ്യാര്‍ത്ഥികളായ മകന്‍ മിഥുല്‍ ശരണ്‍ (12), ബെള്ളൂരിലെ ദാമോദര ബല്ലാളിന്റെ മകന്‍ സുജില്‍കുമാര്‍ (12) എന്നിവര്‍ക്ക് പരിക്കേറ്റു. 

മുള്ളേരിയ വ്യാപാരി ഭവന് മുന്നില്‍ ഗ്യാരേജ് നടത്തുന്ന ബീരംങ്കോളിലെ ദാമോദരന്റെ ജീപ്പ് ഗ്യാരേജിലേക്ക് വെട്ടിക്കുന്നതിനിടയില്‍ ബാബു സഞ്ചരിച്ച സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ബാബുവിനെ അടിയന്തിര ശസ്ത്രക്രിയക്കായി മംഗളൂരു തേജസ്വിനി ആസ്പത്രിയിലേക്ക് മാറ്റി. പിന്നാലെ മകനെയും മംഗളൂരുവിലേക്ക് മാറ്റി. സുജിനെ കെയര്‍വെല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved