Latest News :
...
Home » , , » ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചത് വെള്ളരിക്കുണ്ട് സ്വദേശിയും സുഹൃത്തും

ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചത് വെള്ളരിക്കുണ്ട് സ്വദേശിയും സുഹൃത്തും

Written By Muhimmath News on Thursday, 8 February 2018 | 19:11



ചൗക്കി: ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചത് വെള്ളരിക്കുണ്ട് സ്വദേശിയും സുഹൃത്തും. വെള്ളരിക്കുണ്ട് പുങ്ങംചാലില്‍ താമസിക്കുന്ന വിജയന്‍ (40), സുഹൃത്തും കര്‍ണാടക കുന്താപുരം മുഡൂര്‍ സ്വദേശിയും ഭീമനാടിയില്‍ താമസക്കാരനുമായ ലൂക്കോച്ചന്‍ (50) എന്നിവരാണ് മരിച്ചത്.


കാസറഗോഡ് ഭാഗത്തേക്ക് പോവുകയായിരുന്ന കര്‍ണ്ണാടക രജിസ്‌റ്റ്രേഷന്‍ ബുള്ളറ്റും എതിരെ വന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. ബൈക്കിലുണ്ടായിരുന്ന രണ്ട് പേരും തല്‍ക്ഷണം മരിച്ചു. ദേശീയ പാതയില്‍ ചൗക്കി കല്ലങ്കൈക്കടുത്താണ് അപകടം സംഭവിച്ചത്. 


പൂങ്ങംചാലിലെ കൃഷ്ണന്‍ -നാരായണി ദമ്പതികളുടെ മകനാണ് വിജയന്‍. ഭാര്യയും രണ്ട് മക്കളുമുണ്ട്. മൃതദേഹങ്ങള്‍ കാസറഗോഡ് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved