Latest News :
Home » , , » ചെമനാടില്‍ കൂട്ട വാഹനാപകടം; ആംബുലന്‍സ് സ്വിഫ്റ്റ് കാറിലിടിച്ചു; നിയന്ത്രണം വിട്ട കാറും ആംബലുന്‍സും റോഡരികില്‍ നിര്‍ത്തിയിട്ട വാഹനങ്ങളിലേക്ക് പാഞ്ഞുകയറി

ചെമനാടില്‍ കൂട്ട വാഹനാപകടം; ആംബുലന്‍സ് സ്വിഫ്റ്റ് കാറിലിടിച്ചു; നിയന്ത്രണം വിട്ട കാറും ആംബലുന്‍സും റോഡരികില്‍ നിര്‍ത്തിയിട്ട വാഹനങ്ങളിലേക്ക് പാഞ്ഞുകയറി

Written By Muhimmath News on Wednesday, 7 February 2018 | 17:02



ചെമനാട്: ആംബുലന്‍സ് സ്വിഫ്റ്റ് കാറിലിടിച്ചു. ഇതോടെ നിയന്ത്രണം വിട്ട കാറും ആംബലുന്‍സും റോഡരികില്‍ നിര്‍ത്തിയിട്ട വാഹനങ്ങളിലേക്ക് പാഞ്ഞുകയറി. അപകടത്തില്‍ മൂന്ന് വാഹനങ്ങള്‍ തകര്‍ന്നു. ഇന്ന് ഉച്ചയ്ക്ക് 1.30 മണിയോടെയാണ് അപകടം സംഭവിച്ചത്. ചെമനാട് കെ.എസ്.ടി.പി റോഡിലാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ മുഹമ്മദ് മുസ്തഫ (27)യ്ക്ക് പരിക്കേറ്റു. മുസ്തഫെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.



കാഞ്ഞങ്ങാട് ഭാഗത്തു നിന്നും കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന കെ എല്‍ 59 എല്‍ 3171 നമ്പര്‍ ഇല്ലം ആംബലന്‍സ് മുന്നില്‍ പോവുകയായിരുന്ന സ്വിഫ്റ്റ് കാറിലിടിക്കുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട ആംബുലന്‍സ് സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന കെ എല്‍ 14 പി 2772 നമ്പര്‍ നിസാന്‍ ടെറാനോ കാറിലും കെ എല്‍ 14 എല്‍ 5329 നമ്പര്‍ ഓട്ടോറിക്ഷയിലും സ്വിഫ്റ്റ് കാര്‍ കെ എല്‍ 14 ആര്‍ 1237 നമ്പര്‍ ടാറ്റ് ഏയ്‌സ് ടെമ്പോയിലും ഇടിക്കുകയായിരുന്നു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved