Latest News :
...
Home » » ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് യുവാക്കള്‍ക്ക് പരിക്കേറ്റു

ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് യുവാക്കള്‍ക്ക് പരിക്കേറ്റു

Written By Muhimmath News on Sunday, 11 February 2018 | 15:42


ബദിയടുക്ക: ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് യുവാക്കള്‍ക്ക് പരിക്കേറ്റു. മാര്‍പ്പനടുക്കയിലെ അഭിലാഷ് (22), മൂക്കംപാറയിലെ പ്രദീപ് (19) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് പുലര്‍ച്ചെ ഒന്നരമണിയോടെ കന്യപ്പാടി അടിപ്പിലക്ക് സമീപമാണ് അപകടം.

ഇന്നലെ രാത്രി ബിര്‍മ്മിനടുക്കയില്‍ നടന്ന അന്തര്‍ സംസ്ഥാന വോളിബോള്‍ ടൂര്‍ണമെന്റ് കണ്ട് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ പ്രദീപിനെ മംഗളൂരുവിലെ ആസ്പത്രിയിലും അഭിലാഷിനെ കാസര്‍കോട്ടെ ആസ്പത്രിയിലും പ്രവേശിപ്പിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved