Latest News :
ആക്ടിവിസ്റ്റുകളുടെ ശക്തി തെളിയിക്കാനുള്ള ഇടമല്ല ശബരിമല; യുവതികളുമായി മടങ്ങാന്‍ പൊലീസിന് ദേവസ്വം മന്ത്രിയുടെ നിര്‍ദേശം
Home » , , , , , » മുഹിമ്മാത്ത് എ കെ ജി നഗര്‍ അഹ്ദലിയ്യ ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു

മുഹിമ്മാത്ത് എ കെ ജി നഗര്‍ അഹ്ദലിയ്യ ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു

Written By Muhimmath News on Sunday, 11 February 2018 | 20:46



കാസര്‍ഗോഡ്: പുത്തിഗെ മുഹിമ്മാത്ത് എ.കെ.ജി.നഗര്‍ മസ്ജിദ് അലിയ്യുല്‍ അഹ്ദല്‍ പരിസരം പതിനായിരം രോഗികള്‍ക്കും കഷ്ടത അനുഭവിക്കുന്നവര്‍ക്കുംആശ്വാസം ലഭിച്ച 'സൈനുല്‍ മുഹക്കികീന്‍ സയ്യിദ് ത്വാഹിര്‍ അഹ്ദല്‍ തങ്ങള്‍ മുഹിമ്മാത്ത് അവരുകളുടെ 'മജ്‌ലിസുല്‍ അഹ്ദലിയ്യ' സമാപിച്ചു. അഹ്ദലിയ്യ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം മഞ്ചേശ്വരം എം എല്‍ എ പി ബി അബ്ദുല്‍ റസ്സാഖ് നിര്‍വ്വഹിച്ചു. ഫാത്തിമ വുമണ്‍സ് കോളേജിന്റെ അഡ്മിഷന്റെ ഉദ്ഘാടനം മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ കെ മുഹമ്മദ് അശ്‌റഫ് നിര്‍വ്വഹിച്ചു. 

മജ്‌ലിസുല്‍ അഹ്ദലിയ്യക്ക് സയ്യിദ് മുഹമ്മദ് ഹബീബ് അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഹാദി മശ്ഹൂര്‍ തങ്ങള്‍ മൊഗ്രാല്‍, സയ്യിദ് അഹ്മ്മദ് മുനീര്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് മുഹമ്മദ് ശെഫീഖ് അല്‍ ഹാദി തങ്ങള്‍, സയ്യിദ് ഹുസൈനുല്‍ അമീന്‍ അഹ്ദല്‍ തങ്ങള്‍, വലിയ്യുല്ലാഹി അബൂ സ്വാലിഹ് മുസ്ലിയാര്‍, ഹംസ സഖാഫി കുട്ടശ്ശേരി എന്നിവര്‍ നേതൃത്വം നല്‍കി. സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍ പ്രഭാഷണം നടത്തി.

സയ്യിദ് ബുര്‍ഹാന്‍ ബുഖാരി തങ്ങള്‍ മാസ്ത്തിക്കുണ്ട്, സയ്യിദ് ത്വാഹ തങ്ങള്‍, ഷാഫി സഖാഫി മുട്ടും തല, സലാം സഅദി കോട്ടക്കുന്ന്, ഷാഫി സഅദി മുഹിമ്മാത്ത്, അബൂബക്കര്‍ സഖാഫി കളായി, കലന്തര്‍ മുസ്ല്യാര്‍ നൂര്‍ മസ്ജിദ്, അബ്ദുല്‍ ലെത്തീഫ് സഖാഫി ഊജം പദവ്, ഹാജി അമീര്‍ അലി ചൂരി, അന്തുഞ്ഞി മൊഗര്‍, സി എച്ച് മുഹമ്മദ് കുഞ്ഞി പട്‌ല, ഹുസൈന്‍ ഹാജി, നാസര്‍ ബായാര്‍, പി എം മുഹമ്മദ് അലി, ഇസ്മായില്‍ മൗലവി, ബി ഇ മുഹമ്മദ് കുഞ്ഞി, മുനവര്‍ സഖാഫി, ഫ്രണ്ട്‌സ് അബൂബക്കര്‍, ഹമീദ് ഹാജി കബക്ക, ലത്തീഫ് വൈലത്തൂര്‍, ബീരാന്‍ മരിക്കാര്‍ക്കുട്ടി, ഇ കെ മുഹമ്മദ് കുഞ്ഞി, ഉദയ അബ്ദുറഹ്മാന്‍, എം ഡി യൂസുഫ്, പേരാല്‍ കണ്ണൂര്‍ അബ്ദുല്‍ റഹ്മാന്‍, അബൂബക്കര്‍ ശാന്തി പള്ള, മുഹമ്മദ് തലപ്പാടി, റിങ്കോ അബൂബക്കര്‍ സിറിയ, കളായി അബ്ദുല്‍ ഖാദര്‍ ഹാജി, ഖത്തര്‍ സിദ്ധീഖ് പാച്ചാനി, എന്നിവര്‍ പങ്കെടുത്തു.



















Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved