Latest News :
ആന്ധ്രാ എംഎല്‍എയെയും മുന്‍ ടിഡിപി എംഎല്‍എയും മാവോയിസ്റ്റുകള്‍ വെടിവച്ച് കൊലപ്പെടുത്തി
Home » , , » അജ്‌നാസിന്റെ ആകസ്മിക മരണം നാടിന്റെ കണ്ണീരായി

അജ്‌നാസിന്റെ ആകസ്മിക മരണം നാടിന്റെ കണ്ണീരായി

Written By Muhimmath News on Saturday, 17 February 2018 | 13:35

പാനൂര്‍: എസ് എസ് എഫ് പ്രവര്‍ത്തകന്റെ അപകട മരണം ഒരു നാടിന്റെ കണ്ണീരായി മാറി. എസ് എസ് എഫ്  കല്ലിക്കണ്ടി യുണിറ്റ് വൈസ് പ്രസിഡന്റ് അജ്‌നാസ് (13) ആണ് ബൈക്ക് അപകടത്തില്‍ മരണപെട്ടത്. പാനൂര്‍ കല്ലിക്കണ്ടിയിലെ സാജിദ അഷ്‌കര്‍ ദമ്പതികളുടെ മകനാണ്. 

വെള്ളിയാഴ്ച രാവിലെയാണ് പാനൂര്‍ ചമ്പാടില്‍ വെച്ച് അജ്‌നാസ് സഞ്ചരിക്കുന്ന ബൈക്ക് നിയന്ത്രണം വിട്ടു മറ്റൊരു ബൈക്കില്‍ ഇടിക്കുകയായിരുന്നു തലശ്ശേരി സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും വിദഗ്ധ ചികിത്സക്ക് വേണ്ടി കോഴിക്കോട് കൊണ്ടുപോകുന്നതിനിടയിലാണ് മരണപ്പെട്ടത്.

അജ്‌നാസ് എസ് എസ് എഫ് കല്ലിക്കണ്ടി യൂണിറ്റ് വൈസ് പ്രസിഡന്റും കൂടിയാണ്. കൂടെയു്ണ്ടായിരുന്ന തൂവ്വക്കുന്നിലെ അബ്ദുല്ലയുടെ മകന്‍ മുഹമ്മദിനെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved