Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

യു.എ.ഇയിലെ ബാങ്കുകളില്‍ മലയാളികളുടെ 1200 കോടി രൂപയുടെ വായ്പ തട്ടിപ്പ്; സി.ബി.ഐ അന്വേഷണം അവശ്യപ്പെട്ട് ബാങ്കുകള്‍ കേരളത്തില്‍

404

We Are Sorry, Page Not Found

Home Page


വിദ്യാനഗര്‍: ഉളിയത്തടുക്ക അല്‍ ഹുസ്‌നാ ഷീ അക്കാദമി സ്റ്റുഡന്റ് കൗണ്‍സില്‍ സംഘടിപ്പിച്ച ബ്ലൈസ്18 സമാപ്പിച്ചു. ത്വാബ, തൈ്വബ, ത്വൂബ, ത്വലബ എന്നീ നാല് ഗ്രൂപ്പുകളിലായി 40 ഇന കലാ മത്സരപരിപാടികളില്‍ നൂറില്‍ പരം വിദ്യാര്‍ത്ഥിനികള്‍ പങ്കെടുത്തു. ഏറ്റവും കൂടുതല്‍ പോയിന്റ് നേടി ത്വലബാ ഗ്രൂപ്പ് ജേതാക്കളായി. ത്വലബാ ഗ്രൂപ്പിലെ സുമയ്യ പി.വൈ.പട്‌ല കലാതിലകമായി തെരഞ്ഞെടുക്കപ്പെട്ടു.

സമാപന സംഗമത്തില്‍ അലിഫ് ലൈല ഗ്രൂപ്പ് മുഖ്യ രക്ഷാധികാരി അബ്ദുല്‍ ഹമീദ് ഹാജി ആരിക്കാടി അദ്ധ്യക്ഷം വഹിച്ചു. തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെകന്ററി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ മുഹമ്മദലി ഉദ്ഘാടനം ചെയ്തൂ. അലിഫ് ലൈല ഗ്രൂപ്പ് ചെയര്‍മാന്‍ ഇബ്രാഹീം ദേളിവളപ്പ്, ലാംക്വേജ് അക്കാദമി ഡയറക്ടര്‍ ഹനീഫ് പടുപ്പ്, റഫീഖ് ബദര്‍ നഗര്‍ എന്നിവര്‍ അവാര്‍ഡ് വിതരണം നടത്തി.


ആരിഫ എരിയാല്‍, മറിയം ഫാത്തിമ ഉളിയത്തടുക്ക, ഉമൈബ പട്‌ല, റൈഹാന നെല്ലിക്കട്ട സംബന്ധിച്ചു. മാനേജര്‍ മുനീര്‍ അഹമദ് സഅദി നെല്ലിക്കുന്ന് സ്വാഗതവും പ്രിന്‍സിപ്പാള്‍ റഫീഖ് അഹ്‌സനി നന്ദിയും പറഞ്ഞു.
Leave A Reply