Latest News :
Home » , , » അല്‍ ഹുസ്‌നാ ഷീ അക്കാദമിയില്‍ ഏക ദിന പരീക്ഷ പരിശീലന ക്യാമ്പ് ഞായറാഴ്ച

അല്‍ ഹുസ്‌നാ ഷീ അക്കാദമിയില്‍ ഏക ദിന പരീക്ഷ പരിശീലന ക്യാമ്പ് ഞായറാഴ്ച

Written By Muhimmath News on Saturday, 10 February 2018 | 19:21



വിദ്യാനഗര്‍: അടുത്ത മാസം നടക്കുന്ന വാര്‍ഷിക പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥിനികള്‍ക്കായി ഉളിയത്തടുക്ക അല്‍ ഹുസ്‌നാ ഷീ അക്കാദമി സംഘടിപ്പിക്കുന്ന ഏക ദിന പരീക്ഷ പരിശീലന ക്യാമ്പ് 11ന് ഞായറാഴ്ച 9.30 ന് നടക്കും.


ക്യാമ്പിന് പ്രമുഖ മനഃശാസ്ത്ര വിദഗ്ധനും മൈന്‍ഡ് പവര്‍ ലൈഫ് ലൈന്‍ ട്രൈനറുമായ ശഹീര്‍ അഹമദ് നേതൃത്വം നല്‍കും.

പരീക്ഷ ഹാളിലെത്തൂന്ന വിദ്യാര്‍ത്ഥികള്‍ സാധാരണ അനുഭവിക്കുന്ന മാനസിക പിരിമുറുക്കം, പരീക്ഷാ പേടി, ആത്മവിശ്വാസക്കുറവ്, വിജയാശങ്ക, ഏകാഗ്രതക്കുറവ്, മറവി തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് മനഃശാസ്ത്ര വിദഗ്ധര്‍ കണ്ടെത്തിയ വഴികളിലൂടെ പരിഹാരം കാണുക എന്നതാണ് ക്യാമ്പിന്റെ ലക്ഷ്യം.

ജില്ലയിലെ വിവിധ കലാലയങ്ങളില്‍ എട്ടാം ക്ലാസ് മുതല്‍ +2 വരെ പഠിക്കുന്ന വിദ്യാര്‍ത്ഥിനികളില്‍ ആദ്യം അപേക്ഷിക്കുന്ന 30 പേര്‍ക്ക് ക്യമ്പില്‍ അവസരം ലഭിക്കും. വൈകുന്നേരം 4 മണിക്ക് ക്യാമ്പ് സമാപ്പിക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved