Latest News :
ബിജെപി സമരപ്പന്തലിന് മുന്നില്‍ തീ കൊളുത്തി ആത്മഹത്യാ ശ്രമം; ആര്‍എസ്എസ് പ്രവര്‍ത്തകന് ഗുരുതര പരുക്ക്
Home » , » അല്‍ ഹുസ്‌നാ 'തസ്‌കിയ്യ ക്യാമ്പ്' രജിസ്‌ട്രേഷന്‍ ആരംഭിച്ചു

അല്‍ ഹുസ്‌നാ 'തസ്‌കിയ്യ ക്യാമ്പ്' രജിസ്‌ട്രേഷന്‍ ആരംഭിച്ചു

Written By Muhimmath News on Wednesday, 28 February 2018 | 19:16



വിദ്യാനഗര്‍: ഉളിയത്തടുക്ക അല്‍ ഹുസ്‌നാ അക്കാദമി സംഘടിപ്പിക്കുന്ന 40 ദിന വെക്കേഷന്‍ ക്യാമ്പിലേക്കുള്ള റജിസ്‌ട്രേഷന്‍ ആരംഭിച്ചു. 

ആധുനിക സോഷ്യല്‍ മീഡിയകളുടെയും മയക്കുമരുന്നിന്റെയും പിടിയിലമര്‍ന്ന പുതു തലമുറയിലെ വിദ്യാര്‍ത്ഥി സമൂഹത്തെ നന്മയിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത് എപ്രീല്‍ 4ന്  ആരംഭിക്കുന്ന ക്യാമ്പില്‍ ജില്ലയിലെ വിവിധ കലാലയങ്ങളില്‍ പഠിക്കുന്ന നൂറോളം വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ പങ്കെടുക്കും. മെയ് അവസാന വാരം സമാപ്പിക്കും.

പ്രിന്‍സിപ്പാള്‍ മുഹമ്മദ് റഫീഖ് അഹ്‌സനിയുടെ അദ്ധ്യക്ഷതയില്‍ സയ്യിദ് യൂ.പി.എസ് ജലാലുദ്ധീന്‍ അല്‍ ജിഫ്രി തങ്ങള്‍ ഉദ്ഘാടനം ചെയ്തു മാനേജര്‍ മുനീര്‍ അഹമദ് സഅദി നെല്ലിക്കുന്ന് സ്വാഗതവും മഹമൂദ് ഹനീഫി നന്ദിയും പറഞ്ഞു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved