Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

യു.എ.ഇയിലെ ബാങ്കുകളില്‍ മലയാളികളുടെ 1200 കോടി രൂപയുടെ വായ്പ തട്ടിപ്പ്; സി.ബി.ഐ അന്വേഷണം അവശ്യപ്പെട്ട് ബാങ്കുകള്‍ കേരളത്തില്‍

404

We Are Sorry, Page Not Found

Home Page

കാസര്‍കോട്: ആലംപാടി യൂണിറ്റ് കേരള മുസ്‌ലിം ജമാഅത്ത്, എസ് വൈഎസ്, എസ്എസ്എഫ് സംയുക്തമായി സംഘടിപ്പിക്കുന്ന ശൈഖുനാ ആലംപാടി ഉസ്താദ് ആറാം അനുസ്മരണവും സ്വലാത്ത് വാര്‍ഷികവും ഈ മാസം 13,14,15 തീയ്യതികളില്‍ ആലംപാടിയില്‍ ആലംപാടി ഉസ്താദ് നഗറില്‍ നടക്കും.

13ന് രാവിലെ 10 മണിക്ക് പഴയകടപ്പുറം ആലംപാടി ഉസ്താദ് മഖാം, മാലിക്ദീനാര്‍ മഖാം, നൂറുല്‍ഉലമ മഖാം സിയാറത്ത് നടക്കും. വൈകിട്ട് 4 മണിക്ക് സ്വാലിഹ് ഉമര്‍ മൗലവി പതാക ഉയര്‍ത്തും. 4.30ന് നടക്കുന്ന മഹ്‌ളറത്തുല്‍ ബദരിയ്യക്ക് സയ്യിദ് യു.പി.എസ് തങ്ങള്‍, സയ്യിദ് യാസീന്‍ തങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും. 7 മണിക്ക് ഉദ്ഘാടന സമ്മേളനം പള്ളങ്കോട് അബ്ദുല്‍ഖാദിര്‍ മദനിയുടെ അദ്ധ്യക്ഷതയില്‍ സമസ്ത മുശാവറ അംഗം ബേക്കല്‍ ഇബ്‌റാഹീം മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും.


മുഹമ്മദ് അഷറഫ് ജൗഹരി മുഖ്യപ്രഭാഷണം നടത്തും. ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, കാട്ടിപ്പാറ അബ്ദുല്‍ഖാദിര്‍ സഖാഫി, കൊല്ലമ്പാടി അബ്ദുല്‍ഖാദിര്‍ സഅദി, എ.എം മുഹമ്മദ് കുഞ്ഞി, സേട്ട് അബ്ദുല്ല, എസ്.എ അബ്ദുല്‍ഹമീദ് എന്നിവര്‍ പ്രസംഗിക്കും. കൂട്ടുപ്രാര്‍ത്ഥനയ്ക്ക് സയ്യിദ് പി.എസ്.ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ നേതൃത്വം നല്‍കും.


14ന് വൈകിട്ട് 7 മണിക്ക് സയ്യിദ് ഇബ്‌റാഹീം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ടയുടെ പ്രാര്‍ത്ഥനയോടെ ആരംഭിക്കുന്ന പ്രഭാഷണ പരിപാടി എസ്.വൈ.എസ് സംസ്ഥാന പ്രസിഡന്റ് പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി ഉദ്ഘാടനം ചെയ്യും. ലുഖ്മാനുല്‍ ഹക്കീം സഖാഫി പുല്ലാര മുഖ്യപ്രഭാഷണം നടത്തും. ഹനീഫ് അമാനി, ഹാഫിള് ദാവൂദുല്‍ ഹക്കീം ഹിമമി, ഹാഫിള് ഹാശിര്‍ പ്രസംഗിക്കും.


15ന് വൈകിട്ട് 4 മണിക്ക് മൗലിദ് സദസ്സ് നടക്കും. സയ്യിദ് ശൗഖത്തലി തങ്ങള്‍, കെ.പി അബ്ദുര്‍റഹ്മാന്‍ സഖാഫി, വൈ.എം.അബ്ദുര്‍റഹ്മാന്‍ അഹ്‌സനി മുഹിമ്മാത്ത് തുടങ്ങിയവര്‍ നേതൃത്വം വഹിക്കും. 5 മണിക്ക് നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ ഡോ: പി.എ മുഹമ്മദ് കുഞ്ഞി സഖാഫി മുഖ്യപ്രഭാഷണം നടത്തും. മുനീര്‍ ടി.എം.സ്വാഗതം പറയും. സയ്യിദ് അഷ്‌റഫ് തങ്ങള്‍, അബ്ദുല്‍കരീം തങ്ങള്‍, ജുറൈദ് സഅദി, മനാസ് മുസ്‌ലിയാര്‍, അഹ്മദ് ഹാജി മിഅറാജ്, ഉമര്‍ ഹാജി മളിയില്‍, നാഷണല്‍ അബ്ദുല്ല, എസ്.ടി അബ്ദുല്ല തുടങ്ങിയവര്‍ പ്രസംഗിക്കും. സമാപന കൂട്ടുപ്രാര്‍ത്ഥയ്ക്ക് സയ്യിദ് അബ്ദുര്‍ റഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ ബായാര്‍ നേതൃത്വം നല്‍കും.
Leave A Reply