Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

എയര്‍ ഇന്ത്യ വിമാനം പാക്കിസ്ഥാനിലേക്കു തട്ടിക്കൊണ്ടുപോകുമെന്നു ഭീഷണി

404

We Are Sorry, Page Not Found

Home Page
പുത്തിഗെ: മുഹിമ്മാത്ത് ദഅ് വാ കോളേജ് വിദ്യാര്‍ത്ഥി സംഘടനയായ അല്‍ ഫസ്വാഹ ക്രിസ്റ്റല്‍ ജൂബിലി ആഘോഷനിറവില്‍. പതിനഞ്ചുവര്‍ഷം പിന്നിട്ട അല്‍ഫസ്വാഹ മത-ഭൗതിക മേഖലയില്‍ സ്തുത്യര്‍ഹമായ സേവനങ്ങളാണ് നടത്തിയത്. പ്രഭാഷണം, എഴുത്ത് തുടങ്ങിയ കലാസാഹിത്യമേഖലകളെ പരിപോഷിപ്പിക്കാനും സമൂഹത്തില്‍ ക്രിയാത്മകമായി ഇടപെടുന്ന പ്രബോധകരെ വാര്‍ത്തെടുക്കാനും അല്‍ഫസ്വാഹക്ക് ഇതിനകം സാധിച്ചു.

കേരളത്തിനകത്തും പുറത്തും ഉന്നത കലാലയങ്ങളില്‍ തുടര്‍പഠനം നടത്തുന്ന ദഅ്‌വാ കോളേജില്‍ നിന്നുമിറങ്ങിയ ഹിമമികള്‍ അല്‍ഫസ്വാഹയുടെ മുതല്‍ക്കൂട്ടാണ്. മത-ഭൗതിക സമന്വയ വിദ്യാഭ്യാസത്തിന്റെ പുതുവഴികള്‍ തുറന്നുകൊടുക്കുകയാണ് അല്‍ഫസ്വാഹ.

ക്രിസ്റ്റല്‍ ജൂബിലിയുടെ ഭാഗമായി പതിനഞ്ചിന പദ്ധതികളാണ് അല്‍ഫസ്വാഹ ലക്ഷ്യമിടുന്നത്. പ്രബോധനത്തിന്റെ പുതുവഴികളും പരിഷ്‌കാരങ്ങളും ആവശ്യപ്പെടുന്ന സാഹചര്യത്തില്‍ ആധുനിക സംവിധാനങ്ങളോടു കൂടിയുള്ള സ്മാര്‍ട്ട് ക്ലാസ്‌റൂം, ദഅ്‌വ കോളേജില്‍നിന്നും പഠനം പൂര്‍ത്തിയാക്കി ഉന്നതികളില്‍ കഴിയുന്ന ഹിമമികള്‍ക്കുള്ള അനുമോദനം, മഅല്‍ അസാതീദ്, പതിനഞ്ച് പ്രഭാഷകരെ വാര്‍ത്തെടുക്കുന്ന തൗഇയ്യ മഹല്ല് പ്രഭാഷണം, പതിനഞ്ച് എഴുത്തുകാരെ വാര്‍ത്തെടുക്കുന്ന എസ്പാഡ, ഉത്തരേന്ത്യന്‍ ഭാഗത്തും കര്‍ണാടകയിലും പ്രബോധനം സുസജ്ജമാക്കാന്‍ ദഅ്‌വം ഇന്‍ പ്രാക്ടിക്കല്‍, യൂടൂബ്, ഫേസ്ബുക്ക്, ബ്ലോഗ് ഉപയോഗപ്പെടുത്തി ഓണ്‍ലൈന്‍ ദഅ്‌വ, കാരുണ്യസ്പര്‍ശം നല്‍കുന്ന റഹ്മ, ആധുനിക സൗകര്യങ്ങളോടുകൂടിയ ലൈബ്രറി വിപുലീകരണം, മീഡിയ, വിവിധ ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യാനാകുംവിധം തരപ്പെടുത്തുന്ന ഇന്റര്‍ചേഞ്ച് ഭാഷാപഠനം, നഹ് വ്, ഫിഖ്ഹ് തുടങ്ങിയ വിഷയങ്ങളില്‍ ഉസ്താദുമാരുമായി സംവദിക്കുന്ന മുല്‍തഖന്‍ ഉലൂം, വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള മത്സരങ്ങള്‍, കോംപറ്റീഷ, വിവിധ പുസ്തകങ്ങളെ ചര്‍ച്ച ചെയ്യുന്ന ടേണ്‍ ഓണ്‍ബുക്ക്, ഒരുമാസം നീണ്ടുനില്‍ക്കുന്ന മീലാദ് കാമ്പയിന്‍, ക്രിസ്റ്റല്‍ ജൂബിലി സമാപനവും ഇശല്‍വിരുന്നും ഏകദിന ക്യാമ്പും സംഘടിപ്പിച്ചുകൊണ്ടുള്ള ഗ്രൗണ്ട് ഫിനാലെ തുടങ്ങിയ പദ്ധതികളാണ് അല്‍ ഫസ്വാഹ ആസൂത്രണം ചെയ്തിരിക്കുന്നത്. 

പദ്ധതികളുടെ നടത്തിപ്പും പുതുരീതികളെക്കുറിച്ചുള്ള ചിന്തകളും അല്‍ഫസ്വാഹയുടെ അണിയറയില്‍ നടന്നുകൊണ്ടിരിക്കുകയാമ്. വരും തലമുറയെ ഉന്നതന്മാരാക്കി മാറ്റാനുള്ള സമഗ്രമായ ഇടപെടലുകളും പുതുമയാര്‍ന്ന ആസൂത്രണങ്ങളും അല്‍ഫസ്വാഹ നടത്തുന്നുണ്ട്. 'മോള്‍ഡിംഗ് എ ക്രിയേറ്റീവ് മോഡല്‍'  എന്നാണ് അല്‍ഫസ്വാഹയുടെ ക്രിസ്റ്റല്‍ ജൂബിലി പ്രമേയം. 

Leave A Reply