Latest News :
കര്‍ണാടകയില്‍ എച്ച് ഡി കുമാരസ്വാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
Home » , , , , » അന്‍സാര്‍ ഗോള്‍ഡന്‍ ജൂബിലി സമാപനം വെള്ളിയാഴ്ച; കാന്തപുരം ഉദ്ഘാടനം ചെയ്യും

അന്‍സാര്‍ ഗോള്‍ഡന്‍ ജൂബിലി സമാപനം വെള്ളിയാഴ്ച; കാന്തപുരം ഉദ്ഘാടനം ചെയ്യും

Written By Muhimmath News on Thursday, 1 February 2018 | 17:34



സുള്ള്യ: സുള്ള്യ ഗാന്ധിനഗര്‍ അന്‍സാറുല്‍ മുസ്‌ലിമീന്‍ അസോസിയേഷന്‍ ഗോള്‍ഡന്‍ ജൂബിലി സമാപന സമ്മേളനം വെള്ളിയാഴ്ച വൈകിട്ട് ഏഴുമണിക്ക് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ 
മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും.

ജനുവരി 21ന് ആരംഭിച്ച 13 ദിവസം നീണ്ടുനിന്ന ഗോള്‍ഡന്‍ ജൂബിലി പരിപാടിയില്‍ പ്രമുഖ പണ്ഡിതന്മാര്‍ മതപ്രഭാഷണം നടത്തി. ബുര്‍ദ മജ്‌ലിസ്, ഉറുദു കവാലി, കോയ കാപ്പാടിന്റെ ദഫ്മുട്ട് തുടങ്ങിയ വൈവിധ്യമാര്‍ന്ന പരിപാടികളാണ് നടന്നുവന്നത്.

സമാപന സമ്മേളനത്തില്‍ ഖാസി സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ പ്രാര്‍ഥന നടത്തും. സമസ്ത ഉപാധ്യക്ഷന്‍ എം അലിക്കുഞ്ഞി മുസ് ലിയാര്‍ ഷിറിയ, ബേക്കല്‍ ഇബ്‌റാഹിം മുസ് ലിയാര്‍, അബ്ദുല്‍ ഹമീദ് മുസ് ലിയാര്‍ മാണി, അബ്ബാസ് മുസ് ലിയാര്‍ മഞ്ഞനാടി, മന്ത്രിമാരായ യു ടി ഖാദര്‍, രമാനന്ദ റൈ, തന്‍വീര്‍ സേട്ട്, സലീം അഹമ്മദ് തുടങ്ങിയവര്‍ പ്രസംഗിക്കും. എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി മുഖ്യപ്രഭാഷണം നടത്തും.

എസ് എസ് എഫ് കര്‍ണാടക സംസ്ഥാന പ്രതിഭോത്സവില്‍ മികവ് തെളിയിച്ച പ്രതിഭകള്‍ക്ക് കാന്തപുരം ഉപഹാരം നല്‍കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved