Latest News :
...
Home » , , , , , » ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഇസ്‌ലാമില്‍ പ്രധാനം: കാന്തപുരം

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഇസ്‌ലാമില്‍ പ്രധാനം: കാന്തപുരം

Written By Muhimmath News on Sunday, 4 February 2018 | 10:14



സുള്ള്യ: അരനൂറ്റാണ്ടുകാലമായി ജനസേവന ജീവകാരുണ്യമേഖലയില്‍ പ്രവര്‍ത്തിച്ചുവരുന്ന അന്‍സാറുല്‍ മുസ് ലിമീന്‍ അസോസിയേഷന്‍ ഗോള്‍ഡന്‍ ജൂബിലിക്ക് പരിസമാപ്തിയായി.

ഇസ് ലാമിലെ പഞ്ചകര്‍മങ്ങള്‍ക്കുപുറമെ പ്രാധാന്യത്തോടെ കല്‍പിക്കപ്പെട്ടിട്ടുള്ളതാണ് ജീവകാരുണ്യപ്രവര്‍ത്തനമെന്നും ഈകാലത്ത് ഏറെ പ്രസക്തിയുള്ള ഒരു ധര്‍മവുമാണ് ജീവകാരുണ്യപ്രവര്‍ത്തനമെന്നും അന്‍സാര്‍ ഗോള്‍ഡന്‍ ജൂബിലിയുടെ സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ് ലിയാര്‍ പറഞ്ഞു.

ദക്ഷിണ കന്നട ജില്ലാ ഖാസി സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ അധ്യക്ഷത വഹിച്ചു. ഉഡുപ്പി ഖാസി ബേക്കല്‍ ഇബ്‌റാഹിം മുസ് ലിയാര്‍, അബ്ബാസ് മുസ് ലിയാര്‍ മഞ്ഞനാടി, അബ്ദുല്‍ ഹമീദ് മുസ് ലിയാര്‍ മാണി, അശ്‌റഫ് തങ്ങള്‍ മജ്‌ലിസ്, ഇമ്പിച്ചിക്കോയ തങ്ങള്‍ ഖലീല്‍ സ്വലാഹ്, സാദാത്ത് തങ്ങള്‍ ബെല്‍ത്തങ്ങാടി, കുടക് ജില്ലാ നാഇബ് ഖാസി മഹ് മൂദ് മുസ് ലിയാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

കര്‍ണാടക മൈനോറിറ്റി കമ്മീഷന്‍ ചെയര്‍മാന്‍ നസീര്‍ അഹ് മദ്, ഭക്ഷ്യമന്ത്രി യു ടി ഖാദര്‍, വനംമന്ത്രി രാംനാഥ് റൈ എന്നിവര്‍ ഗോള്‍ഡന്‍ ജൂബിലിയുടെ വിവിധ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.

13 ദിവസം നീണ്ടുനിന്ന ഗോള്‍ഡന്‍ ജുബിലിയുടെ സമാപനത്തില്‍ വെച്ച് 25 പാവപ്പെട്ട പെണ്‍കുട്ടികളുടെ വിവാഹത്തിനുള്ള സ്വര്‍ണം വിതരണം ചെയ്തു. ഗോള്‍ഡന്‍ ജൂബിലി സ്മാരകമായി ഗോള്‍ഡന്‍ ഭവന് തറക്കല്ലിട്ടു.
മഹല്ല് ഖത്വീബ് അശ്‌റഫ് കാമില്‍ സഖാഫി വയനാട് പ്രഭാഷണം നടത്തി.
ഹാജി കെ എം മുസ്തഫ സ്വാഗതവും മദ്‌റസാ സ്വദര്‍ മുഅല്ലിം ഇബ്‌റാഹിം സഖാഫി പുണ്ടൂര്‍ നന്ദിയും പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved