Latest News :
്മഞ്ചേശ്വരം എം എല്‍.എ. പി.ബി. അബ്ദുര്‍റസാഖ് നിര്യാതനായി. കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം.
Home » » മദ്യലഹരിയില്‍ കാറോടിച്ച് അപകടം വരുത്തി: യുവാവ് അറസ്റ്റില്‍

മദ്യലഹരിയില്‍ കാറോടിച്ച് അപകടം വരുത്തി: യുവാവ് അറസ്റ്റില്‍

Written By Muhimmath News on Monday, 12 February 2018 | 17:34




കുമ്പള: മദ്യലഹരിയില്‍ കാറോടിച്ച് അപകടം വരുത്തിയതിനു യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. ചെറുഗോളി, കോട്ടയിലെ രചന്‍ (26)ആണ് അറസ്റ്റിലായത്. ഞായറാഴ്ച വൈകിട്ട് കുമ്പള റെയില്‍വെസ്‌റ്റേഷന്‍ റോഡിലാണ് അപകടം.

യുവാവ് മദ്യ ലഹരിയില്‍ കാറോടിച്ച് ബൈക്കിലിടിക്കുകയായിരുന്നു. ഹൈവേ പോലീസ് കസ്റ്റഡിയിലെടുത്ത കാര്‍ പിന്നീട് കുമ്പള പോലീസിനു കൈമാറി. അതേ സമയം ബൈക്കു യാത്രക്കാരനു പരാതി ഇല്ലാത്തതിനാല്‍ അപകടത്തിനു കേസെടുത്തിട്ടില്ല.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved