Latest News :
...
Home » , » കട കുത്തിത്തുറന്ന് മോഷണം നടത്തിയ കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍

കട കുത്തിത്തുറന്ന് മോഷണം നടത്തിയ കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍

Written By Muhimmath News on Monday, 5 February 2018 | 17:09



ബന്തിയോട്: ബന്തിയോട് കട കുത്തിത്തുറന്ന് മോഷണം നടത്തിയ കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. കര്‍ണാടക സ്വദശികളായ ഹിദായത്ത് (21), പക്കലെടുക്കയിലെ അശാസ് (21) എന്നവരാണ് അറസ്റ്റിലായത്. ജനുവരി 29നാണ് കേസിനാസ്പദമായ സംഭവം.


ബന്തിയോട് അടുക്കയിലെ മുഹമ്മദ് സഖാഫിയുടെ മൊബൈല്‍ കട കുത്തി തുറന്ന് പണവും മൊബൈല്‍ ഫോണും കവര്‍ന്ന കേസിലെ പ്രതികളാണിവര്‍. ഇവരില്‍ നിന്നും നഷ്ട്ടപെട്ട രണ്ടു ഫോണുകളും പണവും കണ്ടെത്തി.

കുമ്പള എസ് ഐ ജെ.കെ ജയശങ്കറിന്റെ നേതൃത്തില്‍ ഞായറാഴ്ചയാണ് ഇവരെ അറസ്റ്റ് ചെയ്തത്. മറ്റു നിരവധി കവര്‍ച്ചാ കേസുകളില്‍ ഉള്‍പ്പെട്ടവരാണിവര്‍. ഹിദായത്തിനെതിരെ കര്‍ണാടകയില്‍ പതിനൊന്ന് കേസുകളുണ്ട്. അശാസിനെതിരെ ഒന്‍.പത് കേസുകള്‍ നിലവിലുള്ളതായി പോലീസ് അറിയിച്ചു
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved