Latest News :
...
Home » , , , » 25 ലക്ഷം രൂപയുടെ വിദേശ കറന്‍സിയുമായി കാസര്‍കോട് സ്വദേശി കരിപ്പൂരില്‍ പിടിയില്‍

25 ലക്ഷം രൂപയുടെ വിദേശ കറന്‍സിയുമായി കാസര്‍കോട് സ്വദേശി കരിപ്പൂരില്‍ പിടിയില്‍

Written By Muhimmath News on Tuesday, 6 February 2018 | 17:00






കരിപ്പൂര്‍: അനധികൃതമായി കടത്താന്‍ ശ്രമിച്ച 25,13,423 രൂപയുടെ വിദേശകറന്‍സിയുമായി കാസര്‍കോട് ബെണ്ടിച്ചാല്‍ സ്വദേശി കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയിലായി. തെക്കില്‍ ബെണ്ടിച്ചാലിലെ ഖാദറാ(28)ണ് പിടിയിലായത്.

തിങ്കളാഴ്ച പുലര്‍ച്ചെയുള്ള കോഴിക്കോട്-ദുബായ് സ്‌പെയ്‌സ്‌ജെറ്റ് വിമാനത്തില്‍ പോകാനാണ് ഖാദര്‍ കോഴിക്കോട്ട് എത്തിയത്. ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് അധികൃതര്‍ നടത്തിയ പരിശോധനക്കിടെയാണ് ഖാദറില്‍ നിന്ന് വിദേശ കറന്‍സി കണ്ടെത്തിയത്. വസ്ത്രങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു വിദേശ കറന്‍സികള്‍. ഒമാന്റെ 50 റിയാല്‍ മൂല്യമുള്ള 240 നോട്ടുകള്‍ 20ന്റെ 96 നോട്ടുകള്‍ പത്തിന്റെ 81 നോട്ടുകള്‍ എട്ടിന്റെ അഞ്ച് നോട്ടുകള്‍ 20 ദീനാര്‍ മൂല്യമുള്ള കുവൈറ്റിന്റെ 12 നോട്ടുകള്‍ 20 മൂല്യമുള്ള 15 അമേരിക്കന്‍ ഡോളറുകള്‍ 21 500 ഖത്തര്‍ റിയാലുകള്‍ എട്ടിന്റെ 50 ഖത്തര്‍ റിയാലുകള്‍ എന്നിവയാണ് പിടിച്ചെടുത്തത്.



രഹസ്യവിവരത്തെത്തുടര്‍ന്ന് വിമാനത്താവളത്തിലെത്തിയ ഡി.ആര്‍.ഐ സംഘത്തിന്റെ നിര്‍ദ്ദേശപ്രകാരം ഖാദറിന്റെ യാത്ര റദ്ദാക്കുകയും വിമാനത്തില്‍ നിന്ന് ഓഫ്‌ലോഡ് ചെയ്ത് പരിശോധിക്കുകയുമായിരുന്നു. കള്ളക്കടത്ത് മാഫിയയുടെ വാഹകനാണ് ഖാദര്‍ എന്നാണ് ഡി.ആര്‍.ഐ. അധികൃതര്‍ സംശയിക്കുന്നത്. ചോദ്യം ചെയ്യലില്‍ ഇയാള്‍ ഇത് സമ്മതിച്ചിട്ടുണ്ട്
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved