Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പോലീസില്‍ കൂട്ട സ്ഥലംമാറ്റം; കാസര്‍കോട് എസ് പി യായി ജെയിംസ് ജോസഫിനെ നിയോഗിച്ചു; ഡോ എ ശ്രീനിവാസ കണ്ണൂര്‍, കാസര്‍കോട് ക്രൈംബ്രാഞ്ച് മേധാവി

404

We Are Sorry, Page Not Found

Home Page


മംഗളൂരു: ദുബായിലേക്ക് പുറപ്പെട്ട കാസര്‍കോട് സ്വദേശിയില്‍ നിന്ന് ഇരുപത്തഞ്ച് ലക്ഷത്തി എണ്‍പത്തിരണ്ടായിരത്തി അറുന്നൂറ്റി എണ്‍പത്തിയാറ് രൂപയുടെ വിദേശ കറന്‍സി ഡി.ആര്‍.ഐ. അധികൃതര്‍ പിടിച്ചു. കാസര്‍കോട്ടെ സിറാജുദ്ദീന്‍ പള്ളിക്കെ കുഞ്ഞാലി (39)യാണ് അറസ്റ്റിലായത്. സിറാജുദ്ദീന്‍ കുറച്ച് കാലമായി മംഗളൂരുവിലാണ് താമസം.


15ന് രാവിലെ ദുബായിലേക്കുള്ള എയര്‍ഇന്ത്യാ വിമാനത്തില്‍ കയറാന്‍ പരിശോധനകളെല്ലാം കഴിഞ്ഞ് കാത്തിരിക്കെയാണ് ഡി.ആര്‍.ഐ. സംശയം തോന്നി പരിശോധിച്ചത്. സോക്‌സിനകത്ത് നിന്ന് ഏതാനും നോട്ടുകള്‍ കിട്ടിയതോടെ ബാഗ് പരിശോധിച്ചു. ബാഗിന്റെ പിടിയുടെ അകത്ത് നോട്ടുകള്‍ ചുരുട്ടി ഒളിച്ചുവെച്ചതായി പിന്നീട് കണ്ടെത്തി.

യു.എസ് ഡോളറുകള്‍, സ്വിസ്ഫ്രാങ്ക്, യൂറോകള്‍, കുവൈത്ത് ദീനാറുകള്‍ എന്നിവ പിടിച്ചെടുത്തവയില്‍ പെടും. പെട്ടന്ന് പണമുണ്ടാക്കാനുള്ള മാര്‍ഗമായാണ് ഡോളര്‍ കടത്തിന് തയ്യാറായതെന്ന് സിറാജുദ്ദീന്‍ മൊഴി നല്‍കിയതായി അറിയുന്നു. ഹവാല സംഘത്തിലെ കണ്ണിയാണ് സിറാജുദ്ദീന്‍ എന്നാണ് സംശയം. സിറാജുദ്ദീനെ മംഗളൂരു ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.
Leave A Reply