Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പെരിയയിലെ ഇരട്ടക്കൊല: ജില്ലയില്‍ യു.ഡി.എഫ്. ഹര്‍ത്താല്‍, അന്വേഷണത്തിന് പ്രത്യേക സംഘം

404

We Are Sorry, Page Not Found

Home Page


'ഏതൊരാളെയും മറമാടപ്പെട്ട സ്ഥലത്തുനിന്നാണ് ആ മനുഷ്യനെ സൃഷ്ടിക്കാനുള്ള മണ്ണെടുത്തിട്ടുള്ളത് എന്ന് തിരു നബി അരുളിയിട്ടുണ്ട്'. ഒരിക്കല്‍ തിരുനബി(സ്വ) ഒരു ഖബറിന്റെ ചാരത്തു കൂടി നടന്നുപോയി അന്നേരം അവിടുന്ന് ചോദിച്ചു'ഇതാരുടെ ഖബറാണ്'. ആരോ മറുപടി പറഞ്ഞു 'ഇതൊരു അബ്‌സീനിയക്കാരെന്റെ ഖബറാണ്' അപ്പോള്‍ നബി(സ്വ) തങ്ങള്‍ പറഞ്ഞു 'ലാ ഇലാഹ ഇല്ലല്ലാഹ്, അയാളുടെ ഭൂമി മണ്ണില്‍ നിന്നും ആകാശത്തിന്റെ ചുവട്ടില്‍ നിന്നും അയാളെ സൃഷ്ടിക്കപ്പെട്ട മണ്ണിലേക്ക് തന്നെ നയിക്കപ്പെട്ടല്ലോ'.

തിരുനബി(സ്വ) തങ്ങളും അവിടെന്ന് പടക്കപ്പെട്ട മണ്ണിലാണ് കിടക്കുന്നത്. അതിനാല്‍ മഹത്വം കൂടുതലുള്ളത് മദീനയുടെ മണ്ണിനാണെന്ന് മനസിലാക്കാം.

കൊതിച്ചത് വിധിക്കപ്പെടുന്ന ഭാഗ്യവാന്‍മാര്‍ അപൂര്‍വ്വമാണ്. മദീനയുടെ മണല്‍പരപ്പിന്റെ മഹത്വം അറിഞ്ഞ മഹാ പണ്ഡിതന്മാര്‍ അവിടെ മറപ്പെട്ട് കിടക്കാന്‍ മനസില്‍ കൊതിച്ച് മദീനയില്‍ എത്തിയെങ്കിലും സ്വപനം പുല്‍കാന്‍ കഴിയാതെ നിരാശരായി തിരിച്ച് വന്നിട്ടുണ്ട് എന്നത് പലരുടെയും ചരിത്രം പഠിക്കുമ്പോള്‍ കാണാം.

എങ്കിലും ചില പാമരന്മാര്‍ മദീനയില്‍ കിടക്കാന്‍ കൊതിച്ച് അവിടെ എത്തിയതും അവരുടെ നിശ് കളങ്കതയില്‍ അവിടെ കിടക്കാന്‍ സാധിച്ചവരും നമുക്കിടയില്‍ കഴിഞ്ഞ് പോയിട്ടുണ്ട്.അത്തരം ഭാഗ്യവാന്‍മാരുടെ പട്ടികയില്‍ ഇടം നേടിയിരിക്കുകയാണ് ബെളിഞ്ചയിലെ കാരണവര്‍ കുമ്പക്കണ്ടം വന്യ വയോദ്ധികനായ സീതിച്ച. ബെളിഞ്ചയില്‍ ജീവിച്ചിരുന്നവരില്‍ ഏറ്റവും പ്രായം നിറഞ്ഞ വ്യക്തിത്വമായിരുന്നു അദ്ദേഹം.ഓമനത്തം സ്ഫുരിക്കുന്ന മുഖഭാവം അദ്ദേഹത്തിന്റെ ജീവിതമുദ്രയായിരുന്നു.പ്രായം തൊണ്ണൂരില്‍ എത്തിയിട്ടും കുഞ്ഞിളം മനസുമായി ആരെയും സമീപിക്കുന്ന ശൈലി... ഒന്ന് സംസാരിച്ചാല്‍ വീണ്ടും അദ്ദേഹവുമായി ഇടപെഴകാന്‍ കൊതിക്കുന്നവരായിരിക്കും അധികവും.

എനെറ് വല്യുപ്പാന്റെ(ഉമ്മാനെറുപ്പാ) ഭാര്യാ സഹോദരനാണ് സീതിച്ചാ.പക്ഷെ രണ്ട് വര്‍ഷം മുമ്പാണ് അദ്ദേഹവുമായി അടുത്തിടപെടാനും പരിചയം സ്ഥാപിക്കാനും അവസരം ഉണ്ടായത്. ബെളിഞ്ചയുടെ ഗതകാല ചരിത്രം പഠിക്കാനുള്ള മാനസീക ഔത്സുക്യം കാരണമായി പലരെയും ബന്ധപ്പെട്ടെങ്കിലും നിരാശയായിരുന്നു ഫലം.ഒടുവില്‍ പ്രിയ സ്‌നേഹിതനും പൊതുചിന്തകനും ആയ കാഫില അശ്‌റഫിലൂടെയാണ് കുമ്പക്കണ്ടം സീതിച്ചാനെ സമീപിക്കുന്നത്.ബാല്യകാലത്തെ ചിതലരിഞ്ഞ ഓര്‍മ്മയില്‍ ഉണ്ടായിരുന്ന നാമം മാത്രമായിരുന്നു അത് വരെ എന് ഖല്‍ബിലെ സീതിച്ച.,

' അങ്ങനെ ഒരാള്‍ ഇപ്പൊഴും ജീവിച്ചിരിക്കുന്നുണ്ടോ' എന്നൊരു സംശയം ഹൃദയത്തില്‍ ഒഴുകിയെങ്കിലും അതിന്റെ നനവ് അശ്‌റഫിന്റെ ദേഹത്ത് തട്ടാതെ സൂക്ഷിക്കാന്‍ ആ സമയത്തിന്റെ പോരിശക്ക് സാധിച്ചു എന്ന് പറയാം...
ബെളിഞ്ചയുടെ ഭാഗമായിട്ടുള്ള നാടുകളില്‍ ഒന്നാണ് കുമ്പക്കണ്ടം.

ബെളിഞ്ച മവ്വാര്‍ റോഡിനോട് ചേര്‍ന്ന് ആലിഞ്ച ക്ഷേത്രത്തിന്റെ സമീപത്തായി കാണുന്ന ഓട് മേഞ്ഞ കുഞ്ഞു വീടിന്റെ കോലായിയില്‍ വയോദ്ധികനായ ഒരാള്‍ ഇരിക്കുന്നത് ആ വഴി പോകുന്ന പലരും കണ്ടിരിക്കും. അതായിരുന്നു നാട്ടിന്റെ കാരണവരും ചരിത്ര പുരുഷനും ഭാഗ്യവാനുമായ സീതിച്ച എന്ന നാട്ടുകാരുടെ ഉപ്പൂപ്പ...ബെളിഞ്ചയുടെ ചരിത്രം കേട്ടു പഠിക്കാനായി ഉപ്പൂപ്പാന്റെടുത്ത് ചെന്നപ്പോള്‍ അദ്ദേഹം നല്‍കിയ ഊഷ്മള സ്വീകരണവും പെരുമാറ്റവും ആദരവും അനിര്‍വചനീയം തന്നെ.

പ്രായം 90 തികഞ്ഞ അദ്ദേഹത്തില്‍ നിന്നും എന്തെങ്കിലും കിട്ടുമോ എന്ന എന്റെ സംശയം ജലരേഖയായി മാറുന്നതായിരുന്നു ആ കൂടിക്കാഴ്ച.

ടിപ്പുവിന്റെ പടയോട്ട ഭൂമിയില്‍ നമ്മുടെ നാടുണ്ടെന്നറിഞ്ഞത് അദ്ദേഹത്തില്‍ നിന്നാണ്. അവിശ്വസനീയമായത് പറയുകയാണെന്ന് കരുതി നെവര്‍ ആക്കാന്‍ വിചാരിച്ചപ്പോള്‍ അതാ വരുന്നു തെളിവുകള്‍...മാവിനക്കൊട്ടയിലെ പ്രാചീന ഗുഹയും അതിന്റെ മറുതല നില്‍ക്കുന്നിടമെല്ലാം വിവരിച്ചുതന്നു....

ബ്രിട്ടീഷ് ഭരണകാലത്ത് ടിപ്പുവിന്റെ സൈന്യം തമ്പടിച്ച സ്ഥലമാണ് മാവിനക്കൊട്ട. ആലിഞ്ച ക്ഷേത്രത്തിന്റെ സമീപത്ത് നിന്നും ആരംഭിച്ച് ഒരു വശം തുറന്നിട്ടുന്നത് മാവിനക്കൊട്ടയിലും മറ്റൊരു വശം മറ്റേതോ നാട്ടിലുമാണെന്നാണ് സീതിച്ച പറഞ്ഞത്... ഇങ്ങനെ നവ തലമുറ അത്ഭുത ചിത്തരാകുന്ന പ്രാചീന കഥ ചിതലെരി യാതെ തിളങ്ങുന്ന ഓര്‍മ്മകളായി സീതിച്ചാന്റെ മനസില്‍ സൂക്ഷിച്ചിരുന്നു.പ്രയാധിക്യത്തിന്റെ പ്രയാസങ്ങള്‍ ഒന്നും ഉപ്പൂപ്പാന്റെ ഓര്‍മ്മ ശക്തിക്കോ ആരോഗ്യത്തിനോ ഏശാത്തതിലുളള ഗോപ്യത്തിന്റെ ചുരുള്‍ അഴിയാന്‍ കാലങ്ങള്‍ കാത്തിരിക്കേണ്ടിവന്നു...

മദീനയിലെ മണ്ണിന്റെ സൗഗന്ധികം ആ മേനിയില്‍ ഉണ്ടെന്നിഞ്ഞത് ഇന്നലെയായിരുന്നു...

ഉപ്പൂപ്പാ... ഞാന്‍ ചോദിക്കാന്‍ മറന്നതും അങ്ങ് പറയാന്‍ മടിച്ചതും ഈ സാഹചര്യം എത്താനായിരുന്നുവല്ലേ..അങ്ങ് പറയാന്‍ ബാക്കി വെച്ചത് പലതും അങ്ങയ്‌ക്കൊപ്പം വന്നു.അങ്ങയുടെ വിയര്‍പ്പിന് മദീനയുടെ മന്നുണ്ടെന്ന് മനസിലാക്കാന്‍ സാധിച്ചിരുന്നുവെങ്കില്‍ ഉംറക്ക് പോകുന്നതിന് മുമ്പ് പലതും ചോദിച്ചറിഞ്ഞേനെ.. ബങ്ക്‌ളിക്കുന്നില്‍ ബംഗ്ലാവ് ഉണ്ടായതും ദര്‍ക്കാസില്‍ പോയി ഓത്ത് പളളിയില്‍ പഠിച്ചതുമെല്ലാം നിങ്ങള്‍ക്ക് അനുഭവമായിരുന്നെങ്കിലും ഞങ്ങള്‍ക്ക് പുതുമയായിരുന്നു...ഇങ്ങനെ പലതും അങ്ങ് പറഞ്ഞു തന്നപ്പോള്‍ മനസില്‍ ഉണ്ടായ കുളിര്‍മ്മ അവാച്യ അനുഭൂതിയാണ് പകര്‍ന്നത്....

വീട്ടില്‍ വരുമ്പോഴും പോകുമ്പോഴും കുമ്പക്കണ്ടത്ത് എത്തിയാല്‍ ആ കോലായില്‍ തസ്ബീഹ് മാല കൈയില്‍ പിടിച്ച് ചുണ്ടു ചലിപ്പിക്കുന്നതിനിടയില്‍ സലാം പറയുമ്പോള്‍ മടക്കാന്‍ ഇനി ആരുണ്ട്.ഹോണടിക്കുമ്പോള്‍ അങ്ങ് കൈ പൊക്കി അഭിവാദ്യം അറിയിക്കുമ്പോള്‍ മനസിന്റെ സങ്കടങ്ങള്‍ മാഞ്ഞ് സമാധാനത്തിന്റെ മലാഖ വന്നണയുമായിരുന്നു... സത്യത്തില്‍ അങ്ങ് മദീനയില്‍ മൊട്ടിട്ട പുഷ്പ മാണെന്ന് അറിഞ്ഞിരുന്നുവെങ്കില്‍ മതിവരോളം അങ്ങയുടെ കരം പിടിച്ച് ചുംബിക്കാന്‍ സമയം കണ്ടെത്തുമായിരുന്നു...

ഉപ്പൂപ്പ അങ്ങ് മരിച്ചിട്ടില്ല...ചരിത്രം അങ്ങയെ ഏറ്റെടുത്തു.. തലമുറകളായി അന്ത്യ നാള്‍ വരെ ഓര്‍ക്കാനുള്ള ഒരു നിമിത്തമാണ് അങ്ങയുടെ മദീനയിലെ മരണം...

ഒരു ഉറുമ്പിനെ പോലും നോവിക്കരുതെന്ന ഭാവത്തിലുള്ള അങ്ങയുടെ നടത്തവും വിനയാന്വിതനായ ചലനവും ആര്‍ക്ക് മറക്കാന്‍... അങ്ങ് പറഞ്ഞു തന്ന കഥകള്‍ ഓര്‍ക്കുമ്പോള്‍ അങ്ങയുടെ ജീവിതം ഞങ്ങള്‍ക്ക് അഭിമാനമായിരുന്നു, ഇന്നിതാ ഞങ്ങള്‍ അഭിമാനിക്കുന്നു ഞങ്ങളുടെ ഉപ്പൂപ്പ മദീനത്തെ ജന്നത്തുല്‍ ബഖീഹില്‍ അന്തിയുറങ്ങുന്നുവെന്ന് പറയാന്‍... അങ്ങാണ് ബെളിഞ്ചയിലെ ഏറ്റവും വലിയ ഭാഗ്യവാനന്നറിയുമ്പോള്‍ മനം കുളിര്‍ക്കുന്നു... സ്വര്‍ഗീയ ആരാമത്തില്‍ മുത്ത് നബിക്കൊപ്പം അങ്ങ് ഉല്ലസിക്കുമ്പോള്‍ പേരമക്കളായ ഞങ്ങളെയും അങ്ങ് മാടി വിളിക്കുമെന്ന പ്രതീക്ഷയോടെ ...

പടച്ചവനെ ഉപ്പൂപ്പാന്റെ പാരത്രീക ജീവിതം പ്രകാശപൂരിത മാക്കണമേ... ആമീന്‍

-ഹാഫിള് എന്‍ കെ എം മഹ്‌ളരി ബെളിഞ്ച
Leave A Reply