Latest News :
ആന്ധ്രാ എംഎല്‍എയെയും മുന്‍ ടിഡിപി എംഎല്‍എയും മാവോയിസ്റ്റുകള്‍ വെടിവച്ച് കൊലപ്പെടുത്തി
Home » , , » അസ്മാഹുല്‍ ഹുസ്‌നാ അഞ്ചാം വാര്‍ഷികത്തിന് പ്രൗഢ സമാപ്ത്തി

അസ്മാഹുല്‍ ഹുസ്‌നാ അഞ്ചാം വാര്‍ഷികത്തിന് പ്രൗഢ സമാപ്ത്തി

Written By Muhimmath News on Sunday, 18 February 2018 | 11:02


മൊഗ്രാല്‍ പുത്തൂര്‍: കോട്ടക്കുന്ന് മര്‍കസുല്‍ മൈമനില്‍ മാസന്തോറും നടക്കുന്ന അസ്മാഹുല്‍ ഹുസ്‌നാ ദുആ മജ്‌ലിസിന്റെ അഞ്ചാം വാര്‍ഷിക സമ്മേളനം സമാപിച്ചു.

വൈകുന്നേരം 5 മണിക്ക് സുലൈമാന്‍ സഖാഫി ദേശാങ്കുളത്തിന്റെ പ്രാരംഭ പ്രാര്‍ത്ഥനയോടെ തുടക്കം കുറിച്ച പരിപാടിയില്‍ സയ്യിദ് ബദ്‌റുദ്ധീന്‍ കിന്നിങ്കാര്‍,ഹാഷിര്‍ ബള്ളൂര്‍ മഹ്‌ളറത്തുല്‍ ബദ്രിയ്യയ്ക്ക് നേതൃത്വം നല്‍കി. കബീര്‍ ഹിമമി സഖാഫി ഗോളിയെടുക്കും മുഖ്യ പ്രഭാഷണം നടത്തി.അസ്മാഹുല്‍ ഹുസ്‌നാ മജ്‌ലിസിന്‍ സഈദ് സഅദി കോട്ടക്കുന്ന് നേതൃത്വം നല്‍കി.സമാപന കൂട്ടുപ്രാര്‍ത്ഥനയ്ക്ക് സയ്യിദ് ശിഹാബുദ്ധീന്‍ അല്‍ബുഖാരി തലക്കി നേതൃത്യം നല്‍കി.

പരിപാടിയില്‍ മര്‍കസുസ്സഖാഫത്തുസ്സുന്നിയ്യയില്‍ നിന്ന് സഖാഫി ബിരുദം കരസ്ഥമാക്കിയ ശഫീഖ് ഹിമമി സഖാഫി, ജലീല്‍ സഖാഫി ബളളൂരിനെയും സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഒന്നാം സ്ഥാനം നേടിയ അബ്ദുല്‍ മിസ്ബാഹ് റുഫൈദ്, സിനാന്‍ ബദര്‍നഗറിനെയും അനുമോദിച്ചു.

അബ്ദുല്‍ റസ്സാഖ് സഖാഫി, സലാം സഅദി, സ്വാലിഹ് ജൗഹരി, സിദ്ധീഖ് സഖാഫി ബൈജ്ജ, ഫാറൂഖ് സഖാഫി, അബ്ദുള്ള മുസ്ലിയാര്‍, കരീം മുസ്ലിയാര്‍, ഔഫ് ഹാജി, അബൂബക്കര്‍ ഹാജി,അഷ്‌റഫ് ഹാജി, മൊയ്തു ഹാജി, മുഹമ്മദ് മുണ്ടേക്ക, ഏ.കെ കമ്പാര്‍, ശകൂര്‍ കോഴിക്കോട് തുടങ്ങിയ പ്രമുഖര്‍ സംബന്ധിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved