Latest News :
Home » » സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചതിന് സ്വകാര്യ ബസ് ക്ലീനര്‍ക്കെതിരെ കേസ്

സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചതിന് സ്വകാര്യ ബസ് ക്ലീനര്‍ക്കെതിരെ കേസ്

Written By Muhimmath News on Tuesday, 6 February 2018 | 17:39



വിദ്യാനഗര്‍: സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചതിന് സ്വകാര്യ ബസ് ക്ലീനര്‍ക്കെതിരെ വിദ്യാനഗര്‍ പോലീസ് കേസെടുത്തു. ബെണ്ടിച്ചാല്‍ ചേരൂരിലെ ഹര്‍ഷിദ് അബ്ദുല്ല(15)ക്കാണ് മര്‍ദ്ദനമേറ്റത്. ഇന്നലെ വൈകിട്ടാണ് സംഭവം.

സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോകുന്നതിനിടെയാണ് ബസിലെ ക്ലീനര്‍ മര്‍ദ്ദിച്ചതെന്ന് പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. കോളറിന് പിടിച്ച് മുഖത്തും ഷോല്‍ഡറിനും നെഞ്ചത്തും അടിച്ചു പരിക്കേല്‍പ്പിച്ചുവെന്നാണ് പരാതി. വിദ്യാര്‍ത്ഥി ആസ്പത്രിയില്‍ ചികിത്സ തേടി. ഈ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന അക്ഷയ ബസിലെ ക്ലീനര്‍ക്കെതിരെയാണ് കേസ്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved