Latest News :
കെഎസ്ആര്‍ടിസിയില്‍ പ്രതിസന്ധി രൂക്ഷം; സര്‍വീസുകള്‍ കൂട്ടത്തോടെ മുടങ്ങുന്നു
Home » , » പീഡനശ്രമം തടഞ്ഞപ്പോള്‍ കുഞ്ഞിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

പീഡനശ്രമം തടഞ്ഞപ്പോള്‍ കുഞ്ഞിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

Written By Muhimmath News on Wednesday, 28 February 2018 | 11:18
























മഞ്ചേരി: മലപ്പുറത്ത് പീഡനശ്രമം തടഞ്ഞതിനു യുവതിയുടെ ഒന്‍പതു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ വെട്ടിപ്പരുക്കേല്‍പ്പിച്ച് യുവാവ്. മഞ്ചേരിയിലെ തെരുവില്‍ അന്തിയുറങ്ങുന്ന യുവതിയും മക്കളുമാണ് ഈ ക്രൂരതയ്ക്ക് ഇരയായത്. സ്ഥിരം ശല്ല്യക്കാരനായ അയൂബാണു സംഭവത്തിനു പിന്നിലെന്നു ചൂണ്ടിക്കാട്ടി കുടുംബം പൊലീസിനെ സമീപിച്ചെങ്കിലും നടപടിയെടുക്കാന്‍ അവര്‍ തയാറായിട്ടില്ല.

മഞ്ചേരി ഐജിബിടി ബസ് സ്റ്റാന്‍ഡില്‍ അന്തിയുറങ്ങുന്ന കുടുംബത്തിലെ ഒന്‍പതു മാസം പ്രായമുളള പെണ്‍കുഞ്ഞിനാണു വെട്ടേറ്റത്. ബസ് സ്റ്റാന്‍ഡിലെ സ്ഥിരം ശല്യക്കാരനായ അയൂബാണ് വെട്ടിയതെന്ന് കുട്ടിയുടെ അമ്മയും ദൃക്‌സാക്ഷികളും പറയുന്നു. അമ്മയും സഹോദരനും ചേര്‍ന്ന് പീഡനശ്രമം തടയുബോള്‍ പ്രതി കത്തിയെടുത്ത് ആക്രമിക്കുകയായിരുന്നു. കുട്ടിയുടെ കാലിലാണു വെട്ടേറ്റത്. മൂന്നു കുത്തിക്കെട്ടുണ്ട്.

ആക്രമണത്തിന് പിന്നാലെ തന്നെ പരാതി അറിയിച്ചെങ്കിലും പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കാന്‍ തയാറായില്ലെന്നാണ് കുട്ടിയുടെ അച്ഛന്റെ പരാതി. അതേസമയം, വെട്ടേറ്റ കുഞ്ഞിനേയും അമ്മയേയും സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റാന്‍ ശ്രമം ആരംഭിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved