Latest News :
...
Home » , , , » ചള്ളങ്കയം തലമുഗര്‍ മഖാം ഉറൂസിന് ഭക്തജനപ്രവാഹം; ഇന്ന് ബായാര്‍ തങ്ങള്‍

ചള്ളങ്കയം തലമുഗര്‍ മഖാം ഉറൂസിന് ഭക്തജനപ്രവാഹം; ഇന്ന് ബായാര്‍ തങ്ങള്‍

Written By Muhimmath News on Thursday, 8 February 2018 | 16:53



ചള്ളങ്കയം. രണ്ടു വര്‍ഷത്തിലൊരിക്കല്‍ നടത്തി വരാറുള്ള ചള്ളങ്കയം തലമുഗര്‍ ഹിദായത്ത് നഗര്‍ മഖാം ഉറൂസിന് ജാതി മത ഭേദമന്യേ നിരവധി ആളുകള്‍ കാണിക്കയുമായി രാപ്പകല്‍ മഖാം സന്തര്‍ശിക്കാനെത്തുന്നു. വലിയുള്ളാഹി തങ്ങളുടെ ഉറൂസില്‍ സംബന്ധിക്കാന്‍ പ്രവാസികളായ നാട്ടുകാര്‍ എത്തിച്ചേര്‍ന്നു.


വ്യാഴാഴ്ച രാത്രി അസ്സയ്യിദ് അബ്ദുറഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ അല്‍ബുഖാരി (ബായാര്‍ തങ്ങള്‍) ദിക് ര്‍ ദുആ മജിലിസിന് നേതൃത്വം നല്‍കും '' മടങ്ങാംനമുക്ക് പൂര്‍വ്വീകരിലേക്ക് '' എന്ന വിഷയത്തെ സംബന്ധിച്ച് പേരോട് മുഹമ്മദ് അസ്ഹരി മുസ്‌ലിയാര്‍, മങ്ങലട്ക്ക ഖത്തീബ് ശാഫി സഖാഫി ഏണിയാടി എന്നിവര്‍ പ്രസംഗിക്കും.


വെള്ളിയാഴ്ച രാത്രി ''അത്ഭുതപ്പെടുത്തുന്ന സത്യങ്ങള്‍'' എന്ന് വിഷയത്തില്‍ നൗഫല്‍ സഖാഫി കളസ പ്രസംഗിക്കും അംഗടിമുഗര്‍ എ.പി.അബ്ദുല്‍അസീസ് മുസ്‌ലിയാര്‍ പ്രാര്‍ത്ഥന നടത്തും. സമാപന ദിവസം ഉച്ചയ്ക്ക് ശേഷം ഖതമുല്‍ ഖുര്‍ആന്‍ സമര്‍പ്പണവും അസര്‍ നിസ്‌കാരത്തിന് ശേഷം മൗലിദ് പാരായണവും നടക്കും. രാത്രി 8 മണിക്ക ഉറൂസ് സമാപന പരിപാടിയില്‍ അസ്സയ്യിദ് അഹ്മദ് ജലാലുദ്ദീന്‍ അല്‍ബുഖാരി (മള്ഹര്‍) പ്രാര്‍ത്ഥന നടത്തും,താജുശ്ശരീഅ: ശൈഖുനാ ആലിക്കുഞ്ഞി ഉസ്താദ് ഉദ്ഘാടനം ചെയ്യും,അന്‍സാര്‍ സഅദി അദ്ധ്യക്ഷത വഹിക്കും,മൂസ സഖാഫി കളത്തൂര്‍ പ്രസംഗിക്കും. അബ്ദുല്‍റഹീം സഖാഫി സ്വാഗതം ആശംസിക്കും. പരിപാടിക്ക് ശേഷം അന്നദാന വിതരണത്തോടെ ഉറൂസിന് സമാപനംകുറിക്കും
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved