Latest News :
ആന്ധ്രാ എംഎല്‍എയെയും മുന്‍ ടിഡിപി എംഎല്‍എയും മാവോയിസ്റ്റുകള്‍ വെടിവച്ച് കൊലപ്പെടുത്തി
Home » , , » ബിനോയ് കോടിയേരിക്കെതിരായ ചെക്കു കേസ് ഒത്തുതീര്‍പ്പാക്കി

ബിനോയ് കോടിയേരിക്കെതിരായ ചെക്കു കേസ് ഒത്തുതീര്‍പ്പാക്കി

Written By Muhimmath News on Thursday, 15 February 2018 | 19:31



തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്ക് ദുബൈയില്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ ചെക്കു കേസ് ഒത്തുതീര്‍ന്നു. ജാസ് ടൂറിസം കമ്പനി ഉടമ ഇസ്മയില്‍ അബ്ദുള്ള അല്‍ മര്‍സൂഖിക്കു നല്‍കാനുള്ള 1.72 കോടി രൂപ കൊടുത്തു തീര്‍ത്തതോടെയാണ് കേസ് അവസാനിച്ചത്.


കോടതിക്ക് പുറത്ത് നടത്തിയ ചര്‍ച്ചയിലാണ് കേസ് ഒത്തുതീര്‍പ്പാക്കിയത്. ബിനോയ് നല്‍കാനുള്ള 1.72 കോടി രൂപ നല്‍കാന്‍ തയാറാണന്നു അദ്ദേഹത്തിന്റെ വ്യവസായ സുഹൃത്തുക്കള്‍ മര്‍സൂഖിയെ കഴിഞ്ഞ ദിവസം അറിയിക്കുകയായിരുന്നു. കാസര്‍കോട് സ്വദേശിയായ വ്യവസായിയാണു പണം നല്‍കിയതെന്നും റിപ്പോര്‍ട്ടുണ്ട്. ഇദ്ദേഹം ഉന്നത സി.പി.ഐ.എം നേതാവിന്റെ ബന്ധുവാണ്.


ബിനോയ് കോടിയേരിക്കെതിരെ നല്‍കിയ കേസ് പിന്‍വലിക്കാനും ഹസന്‍ മര്‍സൂക്കി അപേക്ഷ നല്‍കിയിട്ടുണ്ട്. വിലക്കു നീങ്ങിയാലുടന്‍ ബിനോയി നാട്ടിലേക്കു മടങ്ങുമെന്നാണ് സൂചന.

30 ലക്ഷം ദിര്‍ഹമാണ് (ഏകദേശം അഞ്ചരക്കോടി രൂപ) ജാസ് ടൂറിസം കമ്പനി 2013 ല്‍ ബിനോയിക്കു നല്‍കിയതായി പറയുന്നത്. ഇതില്‍ 1.72 കോടിയോളം രൂപയുടെ കേസിലാണ് ബിനോയ് കോടിയേരിക്കെതിരെ ദുബൈ കോടതി യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്.

അതേസമയം പണം കിട്ടിയതോടെ ബിനോയിയെ അനുകൂലിച്ച് കേസ് നല്‍കിയ മര്‍സൂഖി രംഗത്തെത്തുകയുണ്ടായി. 'ചെക്കു കേസുകള്‍ ദുബൈയില്‍ സാധാരണമാണെന്നും ബിനോയിക്കെതിരായ വിവാദങ്ങള്‍ അനാവശ്യമാണെന്നുമായിരുന്നു' മര്‍സൂഖിയുടെ പ്രതികരണം.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved