Latest News :
...
Home » , » നാലു വയസുകാരനെ കൊലപ്പെടുത്തിയ പുലി കുടുങ്ങി

നാലു വയസുകാരനെ കൊലപ്പെടുത്തിയ പുലി കുടുങ്ങി

Written By Muhimmath News on Wednesday, 14 February 2018 | 11:43

തൃശൂര്‍: വാല്‍പ്പാറയില്‍ നാലുവയസ്സുകാരനെ കൊന്ന പുലി പിടിയിലായി. 
വനംവകുപ്പ് വനം വകുപ്പ് ഒരുക്കിയ കെണിയിലാണ് ബുധനാഴ്ച പുലര്‍ച്ചെ അഞ്ചു മണിയോടെ പുലി കുടുങ്ങിയത്. കൊല്ലപ്പെട്ട കുട്ടിയുടെ വീടിന് സമീപത്ത് സ്ഥാപിച്ച കെണിയിലാണ് പുലി കുടുങ്ങിയത്. 

ഡോക്ടര്‍ എത്തി പരിശോധിച്ച ശേഷം പുലിയെ സ്ഥലത്ത്‌നിന്ന് മാറ്റും. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പുലി ഈ പ്രദേശത്തുള്ളതായി വ്യക്തമായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടാണ് എസ്‌റ്റേറ്റ് തൊഴിലാളികളായ മുഷറഫലിയുടെയും സബിയയുടെയും മകന്‍ സൈദുള്ളയെ പുലി ആക്രമിച്ച് കൊന്നത്. 

തൊഴിലാളികള്‍ താമസിക്കുന്ന ലയത്തിനുള്ളില്‍നിന്നുമാണ് കുട്ടിയെ പുലി പിടിച്ചുകൊണ്ട് പോയത്. പിന്നീട് കുട്ടിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. വ്യാഴാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം. വീട്ടില്‍നിന്ന് 350 മീറ്റര്‍ അകലെ തലയും ഉടലും വേര്‍പെട്ടനിലയില്‍ രണ്ടിടത്തുനിന്നാണ് മൃതദേഹം കിട്ടിയത്. 

നരഭോജിയായ പുലിയെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു പ്രതിഷേധം നടത്തിയിരുന്നു. ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ പത്തില്‍ അധികം കുട്ടികളെയാണ് പുലി ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്തത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved