Latest News :
...
Home » , » പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു.

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു.

Written By Muhimmath News on Wednesday, 7 February 2018 | 20:25


ഗ്യാസില്‍ നിന്നും തീ പടര്‍ന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. മൊഗ്രാല്‍ പുത്തൂര്‍ കുന്നില്‍ ഗസ്റ്റ് ഹൗസിന് സമീപത്തെ ഗള്‍ഫുകാരനായ ബി എസ് നസീറിന്റെ ഭാര്യ കാസര്‍കോട് ഫോര്‍ട്ട് റോഡിലെ ബുസൈല (25) ആണ് മരിച്ചത്. മംഗളൂരു ഫാദര്‍ മുള്ളേഴ്‌സ് ആശുപത്രിയില്‍ വെച്ച് ബുധനാഴ്ച വൈകിട്ടായിരുന്നു അന്ത്യം.

രണ്ട് മാസം മുമ്പാണ് പാചകം ചെയ്തുകൊണ്ടിരിക്കെ ഗ്യാസില്‍ നിന്നും മാക്‌സിയിലേക്ക് തീ പടര്‍ന്ന് ബുസൈലയ്ക്ക് ഗുരുതരമായി പൊള്ളലേറ്റത്. കാസര്‍കോട്ടെ ആശുപത്രിയിലും പിന്നീട് മംഗളൂരു ആശുപത്രിയിലുമായി ചികിത്സയില്‍ കഴിയുകയായിരുന്നു. അപകട വിവരമറിഞ്ഞ് ഗള്‍ഫിലായിരുന്ന ഭര്‍ത്താവ് നസീര്‍ നാട്ടിലെത്തി എല്ലാ വിധ ചികിത്സകളും നല്‍കിവരികയായിരുന്നു. 


സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ലിന (ഏഴ്) ഷഹറാസ് (രണ്ട്) എന്നിവര്‍ മക്കളാണ്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved