Latest News :
...
Home » , » വിജിലന്‍സ് അന്വേഷണത്തില്‍ പരാതികളുണ്ടെങ്കില്‍ പിന്നീട് സമര്‍പ്പിക്കാമെന്ന് കോടതി ഉത്തരവിട്ടു.

വിജിലന്‍സ് അന്വേഷണത്തില്‍ പരാതികളുണ്ടെങ്കില്‍ പിന്നീട് സമര്‍പ്പിക്കാമെന്ന് കോടതി ഉത്തരവിട്ടു.

Written By Muhimmath News on Friday, 23 February 2018 | 12:09
























ന്യൂഡല്‍ഹി: ബാര്‍ കോഴക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി സുപ്രീം കോടതി തള്ളി. വിജിലന്‍സ് അന്വേഷണത്തില്‍ പരാതികളുണ്ടെങ്കില്‍ പിന്നീട് സമര്‍പ്പിക്കാമെന്ന് കോടതി ഉത്തരവിട്ടു. 

കെ.എം. മാണി കേരള രാഷ്ട്രീയത്തിലെ ഉന്നത രാഷ്ട്രീയ നേതാവാണെന്നും അതിനാല്‍ കേസില്‍ ശരിയായ അന്വേഷണം നടക്കുന്നില്ലെന്നും വിജിലന്‍സ് അന്വേഷണം കാര്യക്ഷമമല്ലെന്നുമാണ് പരാതിക്കാരനായ നോബിള്‍ മാത്യു കോടതിയില്‍ വാദിച്ചത്. അതിനാല്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിടണമെന്നും നോബിള്‍ മാത്യു ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ നിലവില്‍ വിജിലന്‍സ് അന്വേഷണം തുടരുന്ന സാഹചര്യത്തില്‍ ഇപ്പോള്‍ ഇക്കാര്യത്തില്‍ ഇടപെടുന്നില്ല എന്ന് പറഞ്ഞാണ് കോടതി ഹര്‍ജി തള്ളിയത്. ജസ്റ്റിസുമാരായ രഞ്ജന്‍ ഗൊഗോയ്, പി. ഭാനുമതി എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചിരുന്നത്.

ഹര്‍ജിയിന്‍മേല്‍ വിശദമായ വാദം പോലും കേള്‍ക്കാതെയാണ് ഡിവിഷന്‍ ബെഞ്ച് ഹര്‍ജി തള്ളിയത്. നിലവില്‍ വിജിലന്‍സ് അന്വേഷണം നടക്കട്ടെ അതില്‍ ഇടപെടാനില്ല. അന്വേഷണം അവസാനിച്ച ശേഷം അതില്‍ എന്തെങ്കിലും പരാതികളുണ്ടെങ്കില്‍ ഉചിതമായ കോടതിയെ സമീപിക്കാമെന്നും ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved