Latest News :
എസ് വൈ എസ് ജില്ലാ എക്‌സിക്യൂട്ടീവ് സ്‌പെഷ്യല്‍ മീറ്റ് ഞായറാഴ്ച; ദുതിതാശ്വാസ നിധി സംസ്ഥാന നേതാക്കള്‍ ഏറ്റ് വാങ്ങും
Home » » കടവില്‍ ബഷീറിനെ ആദരിച്ചു

കടവില്‍ ബഷീറിനെ ആദരിച്ചു

Written By Muhimmath News on Saturday, 24 February 2018 | 17:26


ആലൂര്‍: കിണറ്റില്‍ വീണ അഞ്ചു വയസുകാരനെ പ്രായാധിഖ്യം കണക്കിലെടുക്കാതെ ചാടി രക്ഷപ്പെടുത്തിയ ആലൂര്‍ കടവില്‍ ബഷീറിനെ യു എ ഇ നുസ്‌റത്തുല്‍ ഇസ്ലാം സംഘം ആദരിച്ചു. ആലൂര്‍ ജമാഅത്ത് ഖത്തീബ് മുഹമ്മദ് ഹനീഫി ഷാള്‍ അണിയിച്ചു. 

ജമാഅത്ത് പ്രസിഡന്റ് എ ടി അബൂബക്കര്‍ ഹാജി, സെക്രട്ടറി എ മുഹമ്മദ് കുഞ്ഞി, ആലൂര്‍ യു എ ഇ നുസ്രത്തുല്‍ ഇസ്ലാം സംഘം പ്രസിഡന്റ് മൊയ്തീന്‍ ടി കെ, മജീദ് കടവില്‍, തൊട്ടിയില്‍ മുഹമ്മദ്, സൈഫുദ്ദീന്‍ എം കെ,, മൊയ്തീന്‍ ടി എ, സെമീര്‍ ടി എ, അബ്ബാസ് എ കെ, ഹനീഫ ഹാജി ടി എ, എന്നിവര്‍ സംബന്ധിച്ചു.

ട്രഷറര്‍ എ ടി മുഹമ്മദ് സ്വാഗതവും ജോയിന്റ് സെക്രട്ടറി ശംസുദ്ധീന്‍ എം കെ നന്ദിയും പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved