Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

യു.എ.ഇയിലെ ബാങ്കുകളില്‍ മലയാളികളുടെ 1200 കോടി രൂപയുടെ വായ്പ തട്ടിപ്പ്; സി.ബി.ഐ അന്വേഷണം അവശ്യപ്പെട്ട് ബാങ്കുകള്‍ കേരളത്തില്‍

404

We Are Sorry, Page Not Found

Home Page

അബുദാബി: ഇന്ത്യന്‍ ഓയില്‍ എണ്ണക്കമ്പനികളുടെ കണ്‍സോര്‍ഷ്യത്തിന് പുറംകടല്‍ എണ്ണ ഖനന പദ്ധതിയില്‍ പത്ത് ശതമാനം ഓഹരി ലഭിക്കുന്നത് അടക്കമുള്ള അഞ്ച് കരാറുകളില്‍ ഇന്ത്യയും യു.എ.ഇയും ഒപ്പുവച്ചു. അബുദാബി കിരീടാവകാശിയും യു.എ.ഇ ഉപസര്‍വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായുള്ള കൂടിക്കാഴ്ചയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ കൂടിക്കാഴ്ചയിലാണ് കരാറുകള്‍ ഒപ്പിട്ടത്. ഇത് കൂടാതെ റെയില്‍വേ, ഊര്‍ജം, മാനവശേഷി, സാമ്പത്തിക മേഖലകളിലുള്ള കരാറുകളിലും ഇരു നേതാക്കളും ഒപ്പുവച്ചു.


അബുദാബി നാഷണല്‍ ഓയില്‍ കമ്പനിയുമായി ഒപ്പുവച്ച കരാര്‍ പ്രകാരം 2018 മുതല്‍ 40 വര്‍ഷത്തേക്ക് ഇന്ത്യന്‍ ഓയില്‍ കമ്പനികളുടെ കണ്‍സോര്‍ഷ്യത്തിന് പുറംകടല്‍ എണ്ണ ഖനനത്തില്‍ ഇളവ് ലഭിക്കും. ഇതുപ്രകാരം അബുദാബിയുടെ ലോവര്‍ സാക്കും പുറംകടല്‍ എണ്ണ പര്യവേഷണത്തില്‍ ഇന്ത്യന്‍ ഓയില്‍ കമ്പനികള്‍ക്ക് പങ്കചേരാം. 60 ശതമാനം ഓഹരികള്‍ അബുദാബി നാഷണല്‍ ഓയില്‍ കമ്പനിക്കും 30 ശതമാനം ഓഹരികള്‍ മറ്റ് അന്താരാഷ്ട്ര കമ്പനികള്‍ക്കുമാണ്. ശേഷിക്കുന്ന 10 ശതമാനമാണ് ഇന്ത്യയിലെ എണ്ണക്കമ്പനികള്‍ക്ക് ലഭിക്കുക.


ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ തൊഴിലാളികളുടെ ചൂഷണം തടയുന്നതിനുള്ള കരാറിലും ഇരുരാജ്യങ്ങളും ഒപ്പുവച്ചു. തൊഴില്‍പരമായ ഇ പ്ലാറ്റ്‌ഫോമുകളില്‍ നിലനില്‍ക്കുന്ന ദോഷകരമായ പ്രവണതകള്‍ അവസാനിപ്പിക്കുന്നതിന് കരാര്‍ തൊഴിലാളികള്‍ക്കായി വിദ്യാഭ്യാസ, ബോധവത്കരണ പരിപാടികള്‍ നടപ്പാക്കാനും ധാരണയായിട്ടുണ്ട്. റെയില്‍ മേഖലയിലെ അടിസ്ഥാനസൗകര്യ വികസനത്തില്‍ സഹകരിക്കുന്നതിനും ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായിട്ടുണ്ട്. സാങ്കേതികവിദ്യാ രംഗത്ത് സംയുക്തമായി ഗവേഷണവും സാങ്കേതികവിദ്യ കൈമാറ്റം ചെയ്യുന്നതിനും ഇരു നേതാക്കളും ധാരണയില്‍ എത്തിയിട്ടുണ്ട്. സാമ്പത്തിക സേവന രംഗത്ത് സഹകരണം വര്‍ദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോട് കൂടിയാണിത് നടപ്പാക്കുന്നത്. ഇനി മുതല്‍ സാമ്പത്തിക മേഖലയില്‍ ഇരു രാജ്യങ്ങളും പരസ്പരം നിക്ഷേപം നടത്തും.


ഇന്ന് രാവിലെ അബുദാബിയിലെ രക്തസാക്ഷി മണ്ഡപമായ വാഹത് അല്‍ കരാമയില്‍ പ്രണാമം അര്‍പ്പിച്ചു. ക്കുന്ന നരേന്ദ്രമോദി ദുബായിലേക്ക് പുറപ്പെടും. ദുബായില്‍ നടക്കുന്ന എട്ടാമത് ലോക സര്‍ക്കാര്‍ ഉച്ചകോടിയില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്ന മോദി, സാങ്കേതിക വിദ്യയും വികസന സാദ്ധ്യതകളും എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. തുടര്‍ന്നു യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമുമായി കൂടിക്കാഴ്ച നടത്തും.
Leave A Reply