Latest News :
Home » , » കൊലക്കേസ് പ്രതിക്ക് ബാറില്‍ വെച്ച് കുത്തേറ്റ് ഗുരുതരം

കൊലക്കേസ് പ്രതിക്ക് ബാറില്‍ വെച്ച് കുത്തേറ്റ് ഗുരുതരം

Written By Muhimmath News on Sunday, 4 February 2018 | 14:28



മഞ്ചേശ്വരം: ഹൊസങ്കടി കൊലക്കേസിലെ പ്രതിയെ കര്‍ണാടക ബാറില്‍ വെച്ച് കുത്തേറ്റ് ഗുരുതരനിലയില്‍ മംഗളൂരു വെന്‍ലോക്ക് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മച്ചമ്പാടിയിലെ ഇബ്രാഹിം ഖലീലി(51) നാണ് കുത്തേറ്റത്.

കര്‍ണാടക കിദമ്പാടി ബാറില്‍ വെച്ച് ഒരാള്‍ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നുവത്രെ. കുത്തേറ്റ ഇബ്രാഹിം ഖലീല്‍ ഒരു കിലോമീറ്ററോളം ഓടി മഞ്ചേശ്വരം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ റോഡരികില്‍ വീണു കിടക്കുകയായിരുന്നു.


മഞ്ചേശ്വരം പോലീസ് എത്തിയാണ് ഖലീലിനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ടര വര്‍ഷം മുമ്പ് ഹൊസങ്കടിയിലെ വാച്ച് വര്‍ക്കസ് കടയുടമ ഗണേഷനെ കുത്തിക്കൊന്ന കേസിലെ പ്രതിയാണ് ഇബ്രാഹിം ഖലീല്‍. ഇന്നലെ മഞ്ചേശ്വരം പോലീസ് മംഗളൂരു ആസ്പത്രിയില്‍ ചെന്ന് ഖലീലില്‍ നിന്ന് മൊഴി എടുക്കാന്‍ ശ്രമം നടത്തിയെങ്കിലും അത്യാഹിത നിലയില്‍ കഴിയുന്നതിനാല്‍ തിരിച്ച് വരികയായിരുന്നു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved