Latest News :
Home » , » റോഡ് നന്നാക്കണം സര്‍, ഞങ്ങള്‍ക്ക് പഠിക്കണം.

റോഡ് നന്നാക്കണം സര്‍, ഞങ്ങള്‍ക്ക് പഠിക്കണം.

Written By Muhimmath News on Sunday, 11 February 2018 | 11:42


ബദിയഡുക്കയിലെ സ്വകാര്യ വനിതാ കോളേജിലാണ് വിദ്യാര്‍ത്ഥിനിയാണ് ഞാന്‍. മാത്രമല്ല എന്നെപ്പോലെ പലരും; കഴിഞ്ഞ നാല് ദിവസമായ് കോളേജില്‍ പോയിട്ട്, പ്രത്യേകിച്ചൊരു അസുഖമുണ്ടായിട്ടല്ല പോകാഞ്ഞത്, അനിശ്ചിതകാല ബസ് സമരം, പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധനവിനല്ല ഫണ്ട് അനുവധിനിച്ചിട്ടും പണി തുടങ്ങാത്ത പൊട്ടിപ്പൊളിഞ്ഞ് തകര്‍ന്ന് തരിപ്പണമായ റോഡ് നന്നാക്കാത്തതിന്റെ പേരില്‍.

സര്‍, ബസ് സമരം ഏറെ പ്രയാസം സൃഷ്ടിക്കുന്നത് വിദ്യാര്‍ത്ഥിനികളായ ഞങ്ങളെയാണ്. വിദ്യാഭ്യാസ പരമായ് പിന്നാക്കം നില്‍കുന്ന ഈ മലയോര മേഖലയില്‍ തന്നെയാണ് യാത്രയുടെ പേരിലും പഠനം മുടങ്ങുന്നത്.

വിദ്യാര്‍ത്ഥിത്വം ചോദ്യം ചെയ്യപ്പെടാത്ത വിധം ക്രൂരതകളാണ് സാധാരണ ദിവസങ്ങളില്‍ തന്നെ യാത്രയുടെ പേരില്‍ അനുഭവിക്കേണ്ടി വരുന്നത്, പത്ത് മണിക്ക് ആരംഭിക്കുന്ന സ്‌കൂള്‍/കോളേജ് ക്ലാസുകളിലേക്ക് അതി രാവിലെ തന്നെ ഇറങ്ങിപ്പുറപ്പെടേണ്ടി വരുന്നു, തിരിച്ച് വീട്ടിലെത്തുമ്പോഴേക്കും നേരം ഇരുട്ടിയിരിക്കും മാത്രമല്ല ബസ് കാത്തിരിക്കുന്നത് വിദ്യാര്‍ത്ഥികള്‍ മാത്രമാണെങ്കില്‍ സ്റ്റാന്റുകളില്‍ പോലും ബസുകള്‍ നിര്‍ത്താതെയോടുന്നു. ഇത് സ്വകാര്യ ബസുകളുടെ കഥ, എന്നാല്‍ 14 വയസ്സ് വരെ വിദ്യാഭ്യാസം നിര്‍ബന്ധമാക്കിയ സര്‍ക്കാറിന്റെ കെ എസ് ആര്‍ ടി സിയുടെ കാര്യം പറയണ്ട, സൗജന്യ വിദ്യ പോലും നേടാനുള്ള യാത്രാനുകൂല്ല്യങ്ങള്‍ ഇല്ല താനും.

വിദ്യാര്‍ത്ഥികള്‍ നേരിടുന്ന ഇത്തരം പ്രശ്‌നങ്ങള്‍ക്കെതിരെ വിദ്യാര്‍ത്ഥി സംഘടനകള്‍ സംഘടിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.


സര്‍, പരീക്ഷ പടിവാതിക്കലെത്തിയിരിക്കുന്ന ഞങ്ങള്‍ക്ക് പല പാഠഭാഗങ്ങളും നഷ്ടപ്പെടുന്നു, ഇത് പഠനത്തെ സാരമായ് ബാധിക്കുന്നു. രാജ്യത്തിന്റെയും കുടുംബത്തിന്റെയും നാളെയുടെ പ്രതീക്ഷകളായ വിദ്യാര്‍ത്ഥികളുടെ ഈ തീരാ വേദനകള്‍ക്ക് ആരാണ് സര്‍ ഉത്തരവാദികള്‍ ജനങ്ങള്‍ തെരഞ്ഞെടുത്തയച്ച ജന പ്രതിനിധികളോ അതോ മറ്റാരെങ്കിലേ?

സര്‍, ഈ പഴിചാരലുകള്‍ അവസാനിപ്പിച്ച് കാല്‍നടപോലും ദുസ്സഹമായ ഈ റോഡുകളുടെ അറ്റക്കുറ്റ പണികള്‍ അടിയന്തിരമായും പരിഹരിച്ചില്ലെങ്കില്‍ ഇനിയും വീട്ടിലിരിക്കേണ്ട ഗതികേടാണോയെന്ന ആശങ്കയിലാണ് വിദ്യാര്‍ത്ഥികളായ ഞങ്ങളും രക്ഷിതാക്കളും.

റോഡിലെ കുഴിയില്‍ വീഴാതെ തെറ്റിച്ചോടുന്നതിന്റെ പേരില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാവുന്നു നിരവധി ജീവനുകള്‍ പൊലിയുന്നു. കൂടാതെ ഇത്തരം റോഡിയൂടെയോടുന്ന വാഹനങ്ങള്‍ക്ക് ഉണ്ടാകുന്ന ഇന്ദന നഷ്ടവും ഊര്‍ജ നഷ്ടവും വാഹന തേയ്മാനവും വലുതാണ്.

പ്രസ്തുത വിഷയത്തില്‍ ജന പ്രതിനിധികളുടെ ഭാഗത്ത് നിന്നും അടിയന്തിര ഇടപെടല്‍ ഉണ്ടാകുമെന്ന പ്രതീക്ഷയോടെ.....


മറിയമ്മത് സുനൈഫ പെര്‍ള
വിദ്യാര്‍ത്ഥിനി, എയിംസ് കോളേജ് ബദിയഡുക്ക.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved