Latest News :
കര്‍ണാടകയില്‍ എച്ച് ഡി കുമാരസ്വാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
Home » , , , » 'മുത്തലാഖ് ബില്ല് ആര്‍.എസ്.എസ്സിന്റെ ടെസ്റ്റ് ഡ്രൈവ്'; ഇരുസഭകളിലും ഭൂരിപക്ഷം ലഭിച്ചാല്‍ ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാന്‍ ശ്രമിക്കുമെന്നും ശശി തരൂര്‍

'മുത്തലാഖ് ബില്ല് ആര്‍.എസ്.എസ്സിന്റെ ടെസ്റ്റ് ഡ്രൈവ്'; ഇരുസഭകളിലും ഭൂരിപക്ഷം ലഭിച്ചാല്‍ ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാന്‍ ശ്രമിക്കുമെന്നും ശശി തരൂര്‍

Written By Muhimmath News on Friday, 9 February 2018 | 11:19
























ന്യൂദല്‍ഹി: പാര്‍ലമെന്റിന്റെ ഇരുസഭകളിലും മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിച്ചാല്‍ ഇന്ത്യയുടെ ഭരണഘടനയെ ഇല്ലാതാക്കാന്‍ ബി.ജെ.പി സര്‍ക്കാര്‍ ശ്രമിക്കുമെന്ന് ശശി തരൂര്‍ എം.പി. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ബി.ജെ.പി സര്‍ക്കാര്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കുന്നതിന്റെ ഭാഗമായി ഭരണഘടയിലെ മതേതരത്വം എന്ന ഭാഗവും കാശ്മീരിന് സ്വയം ഭരണാധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 പോലുള്ളവ കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കുമെന്നും ശശി തരൂര്‍ ആരോപിച്ചു. ഇതിനെ ചെറുക്കാന്‍ കോണ്‍ഗ്രസ് അടക്കമുള്ള മതേതര പാര്‍ട്ടികള്‍ 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒന്നിച്ച് നില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Subscribe Us: 
ഐ.എ.എന്‍.എസ്സുമായുള്ള അഭിമുഖത്തില്‍ സംസാരിക്കവേയാണ് മുന്‍ കേന്ദ്ര മന്ത്രി ബി.ജെ.പിയെ ചെറുക്കാന്‍ മതേതര പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി രംഗത്ത് വരണമെന്ന ആവശ്യപ്പെട്ടത്. 'ഇരുസഭകളിലും മൃഗീയ ഭൂരിപക്ഷം ലഭിച്ചതിന് ശേഷം മാത്രമേ ബി.ജെ.പിയുടെ യഥാര്‍ത്ഥ അജണ്ട പുറത്തുവരൂ. അങ്ങനെ വന്നാല്‍ നമ്മുടെ ഭരണഘടനയെ ബി.ജെ.പി സര്‍ക്കാര്‍ ആക്രമിക്കും. ഈ സാഹചര്യത്തില്‍ ഭരണഘടനയിലെ തുല്യത, സ്വാതന്ത്ര്യം, മതവിശ്വാസം, വിവേചനമില്ലായ്മ തുടങ്ങിയവ സംരക്ഷിക്കാന്‍ സുപ്രീം കോടതി ഇടപെടുമോ എന്നാണ് താന്‍ ചോദിക്കുന്നത്.' തരൂര്‍ പറഞ്ഞു.

ഇതിനുള്ളില്‍ തന്നെ ഭരണഘടനയെ ഭൂരിപക്ഷത്തിന് വേണ്ടിയുള്ള മതത്തിന്റെ ചട്ടക്കൂടില്‍ നിന്ന് നിര്‍മിച്ച രേഖയാക്കി മാറ്റിയിരിക്കുമെന്ന് പറഞ്ഞ തരൂര്‍ അടല്‍ ബിഹാരി വാജ്‌പേയിയുടെ കാലത്ത് സുപ്രീം കോടതി ജഡ്ജിയായിരുന്ന എം.എന്‍.വെങ്കടാചലയ്യയുടെ നേതൃത്വത്തില്‍ ഭരണഘടനാ റിവ്യൂ കമ്മിറ്റിയെ നിയമിച്ചിരുന്നെന്ന കാര്യവും ഓര്‍മിപ്പിച്ചു.

ഇപ്പോള്‍ ആര്‍.എസ്.എസ് സൈദ്ധാന്തികനായ കെ.എന്‍.ഗോവിന്ദാചാര്യയുടെ നേതൃത്വത്തില്‍ ഭരണഘടനയെ തിരുത്തി എഴുതുന്നതിനുള്ള ഒരു കമ്മിറ്റി പ്രവര്‍ത്തിക്കുന്നതായും അദ്ദേഹം ആരോപിച്ചു. ഗോവിന്ദാചാര്യ തന്നെ ഇക്കാര്യത്തെപ്പറ്റി ചില മാധ്യമ പ്രവര്‍ത്തകരോടെ സംസാരിച്ചതായും അദ്ദേഹംപറയുന്നു.

'ഭരണഘടനയിലെ സോഷ്യലിസം, മതേതരത്വം തുടങ്ങിയ പദങ്ങള്‍ എടുത്തു കളയുമെന്നാണ് അദ്ദേഹം ചിലരോട് പറഞ്ഞത്. ഇത്തരം പദ്ധതിയുമായി അവര്‍ മുന്നോട്ട് പോകുന്നുവെങ്കില്‍ സ്ഥിതി ഗുരുതരമാണ്. എന്നാല്‍ നിലവില്‍ രാജ്യസഭയില്‍ വേണ്ടത്ര ഭൂരിപക്ഷമില്ലാത്തതിന്റെ പേരിലാണ് അവര്‍ ഇക്കാര്യത്തിന് മുതിരാത്തത്. മുത്തലാഖ് പോലുള്ള ബില്ലുകള്‍ ആര്‍.എസ്.എസ് അജണ്ട നടപ്പിലാക്കുന്നതിന്റെ ടെസ്റ്റ് ഡ്രൈവുകള്‍ മാത്രമാണ്' ശശി തരൂര്‍ പറയുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved