Latest News :
...
Home » , , , » ബസ് സമരം; നിയമനടപടിക്ക് നിര്‍ബന്ധിക്കരുത്: ഗതാഗതമന്ത്രി

ബസ് സമരം; നിയമനടപടിക്ക് നിര്‍ബന്ധിക്കരുത്: ഗതാഗതമന്ത്രി

Written By Muhimmath News on Monday, 19 February 2018 | 11:00

തിരുവനന്തപുരം: നാല് ദിവസമായി തുടരുന്ന സ്വകാര്യ ബസ് സമരത്തില്‍ ബസുടമകള്‍ക്ക് മുന്നറിയിപ്പുമായി ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍. സംസ്ഥാനത്തെ സ്വകാര്യ ബസുടമകള്‍ സമരം തുടരാനാണ് തീരുമാനമെങ്കില്‍ കര്‍ശന നടപടികളുമായി സര്‍ക്കാരിന് മുന്നോട്ട് പോകേണ്ടി വരുമെന്ന് ഗതാഗതമന്ത്രി. സമരക്കാരെ നേരിടാന്‍ സര്‍ക്കാരിന് മുന്നില്‍ നിരവധി മാര്‍ഗങ്ങളുണ്ടെന്നും കൂടുതല്‍ നിയമനടപടിയിലേക്ക് നീങ്ങാന്‍ നിര്‍ബന്ധിക്കരുതെന്നുമായിരുന്നു മന്ത്രിയുടെ ഭീഷണി. 

ബസുടമകളുമായി ഒരു യുദ്ധപ്രഖ്യാപനത്തിന് സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല, അതിനുള്ള സാഹചര്യം ഉടമകളായിട്ട് സൃഷ്ടിക്കരുതെന്നുമായിരുന്നു ഗതാഗത മന്ത്രിയുടെ താക്കീത്. ബസുകള്‍ പിടിച്ചെടുക്കുന്നതടക്കമുള്ള കടുത്ത തീരുമാനങ്ങളിലേക്ക് സര്‍ക്കാരിനെ നയിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. 

വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കില്ലെന്നും ഗതാഗതമന്ത്രി കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മാത്രമേ ഇനി ബസുടമകളുമായി ചര്‍ച്ചക്കുള്ളു എന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.



Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved