Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

എയര്‍ ഇന്ത്യ വിമാനം പാക്കിസ്ഥാനിലേക്കു തട്ടിക്കൊണ്ടുപോകുമെന്നു ഭീഷണി

404

We Are Sorry, Page Not Found

Home Page
കാസര്‍കോട്: സ്വകാര്യ ബസുടമകളുടെ അനിശ്ചിതകാല ബസ് സമരം ആരംഭിച്ചു. മിനിമം യാത്രാനിരക്ക് പത്ത് രൂപയാക്കണമെന്നാ വശ്യപ്പെട്ടാണ് സംസ്ഥാനത്തെ സ്വകാര്യബസുകള്‍ പണിമുടക്കുന്നത്. 

മിനിമം നിരക്ക് ഏഴ് രൂപയില്‍ നിന്ന് 8 രൂപയാക്കിയത് അപര്യാപ്തമാണെന്നാണ് സ്വകാര്യ ബസുടമകളുടെ സംയുക്ത സംഘടനയുടെ നിലപാട്. മിനിമം നിരക്ക് 10 രൂപയാക്കണമെന്നതാണ് സ്വകാര്യ ബസുടമകളുടെ ആവശ്യം.

സമരത്തെ നേരിടാന്‍ കൂടുതല്‍ സര്‍വ്വീസുകള്‍ നടത്തുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. സമരകാലത്ത് കൂടുതല്‍ സര്‍വ്വീസുകള്‍ നടത്തി വരുമാനം വര്‍ദ്ധിപ്പിക്കാനാണ് കെഎസ്ആര്‍ടിസിയുടെ നീക്കം. സമരം കണക്കിലെടുത്ത് മിക്ക ടൗണ്‍ ടൂ ടൗണ്‍ ബസുകളും, ഫാസ്റ്റ് പാസഞ്ചറുകളും കൂടുതല്‍ സ്റ്റോപ്പുകളില്‍ നിര്‍ത്തും.

യാത്രക്കാരില്‍ 60 ശതമാനം പേരും വിദ്യാര്‍ത്ഥികളാണ്. അവരുടെ നിരക്ക് കൂട്ടാതെ പുതുക്കിയ വര്‍ധന അംഗീകരിക്കില്ല. വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് 50 ശതമാനമാക്കാതെ അവരെ ബസില്‍ കയറ്റില്ലെന്നും ആവശ്യങ്ങള്‍ നടപ്പാക്കി കിട്ടാനായി സെക്രട്ടേറിയറ്റിന് മുന്നില്‍ അനിശ്ചതകാല സമരം നടത്തുമെന്നും ബസുടമകള്‍ അറിയിച്ചു.

അതേസമയം, സമരം നടത്തുന്ന ബസുടമകളുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ അറിയിച്ചു. ബസുടമകള്‍ ജനങ്ങളുടെ ആവശ്യങ്ങള്‍ കൂടി പരിഗണിക്കണമെന്നും, ജനങ്ങള്‍ക്ക് സ്വീകാര്യമായ വര്‍ദ്ധനയേ സര്‍ക്കാരിന് നടപ്പാക്കാനാകുവെന്നും അദ്ദേഹം വ്യക്തമാക്കി.

Leave A Reply