Latest News :
Home » , , » സംസ്ഥാനത്ത് ബസ് യാത്രാ നിരക്ക് ഉയര്‍ത്തും; മുഖ്യമന്ത്രി നിയമസഭയില്‍

സംസ്ഥാനത്ത് ബസ് യാത്രാ നിരക്ക് ഉയര്‍ത്തും; മുഖ്യമന്ത്രി നിയമസഭയില്‍

Written By Muhimmath News on Thursday, 1 February 2018 | 12:55
























തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധനയുണ്ടാകുമെന്ന സൂചന നല്‍കി നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. ഡീസല്‍ വില വര്‍ധന മോട്ടോര്‍ വ്യവസായത്തെ ദോഷമായി ബാധിച്ചു, പണിമുടക്ക് ഒഴിവാക്കാന്‍ ബസുടമകള്‍ ചാര്‍ജ് വര്‍ധന ആവശ്യപ്പെട്ടിട്ടുണ്ട്. അത്തരം നടപടി വേണ്ടിവരുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.

ബസ് നിരക്ക് വര്‍ധന ആവശ്യപ്പെട്ട് ഉടമകളുടെ സംഘടന കഴിഞ്ഞ ദിവസം മുതല്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചിരുന്നുവെങ്കിലും മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയേ തുടര്‍ന്ന് പിന്‍മാറുകയായിരുന്നു. യാത്രാ നിരക്ക് ഉയര്‍ത്തുന്നത് സംബന്ധിച്ച് പരിശോധിക്കാമെന്ന് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ലഭിച്ച ഉറപ്പാണ് സമരത്തില്‍ നിന്ന് ഉടമകള്‍ പിന്മാറാന്‍ കാരണം.

മിനിമം നിരക്ക് 10 രൂപയായി ഉയര്‍ത്തുക, വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ബസുടമകളുടെ സംഘടന മുന്നോട്ട് വച്ചിരിക്കുന്നത്. നിയമസഭയുടെ ബജറ്റ് സമ്മേളനത്തിനു ശേഷം നിരക്ക് വര്‍ധന നിലവില്‍ വന്നേക്കുമെന്നാണ് കരുതുന്നത്.

ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റി ശുപാര്‍ശ ചെയ്തിട്ട് ഒരു മാസമായിട്ടും സര്‍ക്കാര്‍ തീരുമാനമെടുക്കാത്ത സാഹചര്യത്തിലാണ് പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്. മിനിമം ചാര്‍ജ് പത്തുരൂപയാണ് ഉടമകള്‍ ആവശ്യപ്പെടുന്നതെങ്കിലും എട്ടുരൂപയാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved