Latest News :
ആധാര്‍: ഏകീകൃത തിരിച്ചറിയല്‍ നല്ലത്; കൃത്രിമം അസാധ്യമെന്നും സുപ്രീം കോടതി
Home » , » നഗരസഭ കൗണ്‍സിലറുടെ വീടുനുനേരെ അക്രമണം; രണ്ടു പേര്‍ക്കെതിരെ കേസ്

നഗരസഭ കൗണ്‍സിലറുടെ വീടുനുനേരെ അക്രമണം; രണ്ടു പേര്‍ക്കെതിരെ കേസ്

Written By Muhimmath News on Sunday, 11 February 2018 | 11:30



നീലേശ്വരം: സിപിഎം വനിതാ കൗണ്‍സിലറുടെ വീടിനു നേരെ ആക്രമണം നടത്തിയ സംഭവത്തില്‍ രണ്ടു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. പള്ളിക്കര മണ്ഡലം ഒന്നാം വാര്‍ഡ് കൗണ്‍സിലറായ കെ.വി രാധയുടെ പരാതിയിലാണ് കേസ്. കഴിഞ്ഞ ദിവസം രാത്രി സിപിഎം കിഴക്കേക്കര ബ്രാഞ്ച് കമ്മിറ്റി യോഗം നടന്നു കൊണ്ടിരിക്കുന്നതിനിടെ രാധയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ രണ്ടു പേര്‍ ജനല്‍ ചില്ലുകള്‍ അടിച്ചു തകര്‍ക്കുകയായിരുന്നു.


രാധയും ഭര്‍ത്താവും സുധാകരനും ബ്രാഞ്ച് കമ്മിറ്റി യോഗത്തില്‍ പങ്കെടുത്തിരുന്നു. ഇതിനിടെയാണ് മകന്‍ വീട് ആക്രമിക്കപ്പെട്ട വിവരം മാതാപിതാക്കളെ ഫോണിലൂടെ അറിയിച്ചത്. ഇതോടെ യോഗം നിര്‍ത്തി വെച്ച് നേതാക്കള്‍ ഉള്‍പെടെയുള്ളവര്‍ രാധയുടെ വീട്ടിലെത്തുകയായിരുന്നു. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. പോലീസ് അന്വേഷണം ആരംഭിച്ചതോടെ പ്രതികള്‍ ഒളിവില്‍ പോയിരിക്കുകയാണ്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved