Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

എയര്‍ ഇന്ത്യ വിമാനം പാക്കിസ്ഥാനിലേക്കു തട്ടിക്കൊണ്ടുപോകുമെന്നു ഭീഷണി

404

We Are Sorry, Page Not Found

Home Page

ഹൊസങ്കടി: വിവാഹ വീട് ആക്രമിച്ച് 27,000 രൂപ കൊള്ളയടിച്ചെന്ന പരാതിയില്‍ മൂന്ന് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. മഞ്ചേശ്വരം, ഹൊസബെട്ടു, അംബേദ്ക്കര്‍ കോളനിയിലെ രാഘവന്റെ പരാതിപ്രകാരം രാകേഷ് (34), യക്ഷിത് (27), ജയരാജ് എന്ന പിട്ടി രാജു (25) എന്നിവര്‍ക്കെതിരെയാണ് മഞ്ചേശ്വരം പോലീസ് കേസെടുത്തത്.


ഈ മാസം ഒന്‍പതിനു വൈകുന്നേരം നാലുമണിയോടെയാണ് സംഭവം. രാഘവനും കുടുംബവും മകളുടെ വിവാഹത്തിന് ഗുരുവായൂരില്‍ പോയിരുന്നു. സഹോദരന്‍ മനോജിനെ വീട്ടുകാവല്‍ ഏല്‍പ്പിച്ച ശേഷമാണ് രാഘവനും കുടുംബവും ഗുരുവായൂരിലേക്കു പോയത്. രാത്രി 12 മണിക്ക് തിരിച്ചെത്തിയപ്പോഴാണ് അക്രമത്തെക്കുറിച്ച് അറിഞ്ഞതെന്നു രാഘവന്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു.


ഒരു സംഘമാളുകള്‍ മനോജിനെ മര്‍ദ്ദിച്ചശേഷം വീട്ടിനകത്തു കയറി 27,000 രൂപ കൊള്ളയടിക്കുകയും വീട്ടുപകരണങ്ങളെല്ലാം തകര്‍ക്കുകയുമായിരുന്നുവെന്നു പരാതിയില്‍ പറയുന്നു.
Leave A Reply