Saturday, 24 February 2018

അട്ടപ്പാടിയിലെ മധുവിന്റെ കൊലപാതകം; മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്തു


പാലക്കാട്: ആദിവാസി യുവാവ് മധുവിനെ അടിച്ചുകൊന്ന കേസില്‍ പതിനാറ് പേരെ പോലീസ് അറസ്റ്റു ചെയ്തു. പട്ടികവര്‍ഗ പീഡനവിരുദ്ധ നിയമമടക്കം ഏഴ് വകുപ്പുകള്‍ ഇവര്‍ക്കെതിരെ ചുമത്തുമെന്ന് തൃശൂര്‍ റേഞ്ച് ഐജി അജിത് കുമാര്‍ അറിയിച്ചു. കൊലപാതകം ആസൂത്രിതമാണെന്ന് ഐജി പറഞ്ഞു

ഹുസൈന്‍, മാത്തച്ചന്‍, മനു, അബ്ദുല്‍ റഹ്മാന്‍, അബ്ദുല്‍ ലത്തീഫ്, അബ്ദുല്‍ കരീം, ഉമ്മര്‍ എന്നിവരാണ് തന്നെ മര്‍ദിച്ചതെന്ന് മരിക്കുന്നതിന് മുന്‍പ് മധു പൊലീസിനു മൊഴി നല്‍കിയിരുന്നു. കള്ളനെന്ന് പറഞ്ഞാണ് സംഘം തന്നെ മര്‍ദ്ദിക്കുകയും ചവിട്ടുകയും ചെയ്തതെന്ന് മധുവിന്റെ മൊഴിയില്‍ പറയുന്നു

നാട്ടുകാരുടെ മര്‍ദ്ദനത്തില്‍ മധുവിന്റെ നട്ടെല്ലിന് ഗുരുതരമായ പരുക്കേറ്റിട്ടുണ്ടെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

തൃശൂര്‍ റേഞ്ച് ഐജിയുടെ മേല്‍നോട്ടത്തില്‍ എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.

SHARE THIS

Author:

0 التعليقات: