Latest News :
...
Home » » ദമ്പതികള്‍ക്കു നേരെ അക്രമം; രണ്ട് പേര്‍ക്കെതിരെ കേസ്

ദമ്പതികള്‍ക്കു നേരെ അക്രമം; രണ്ട് പേര്‍ക്കെതിരെ കേസ്

Written By Muhimmath News on Wednesday, 7 February 2018 | 17:45


വിദ്യാനഗര്‍: ഡ്രൈവിംഗ് സ്‌കൂള്‍ നടത്തിപ്പുകാരിയെയും ഭര്‍ത്താവിനെയും മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ ഓട്ടോ ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ട് പേര്‍ക്കെതിരെ വിദ്യാനഗര്‍ പോലീസ് കേസെടുത്തു. വിദ്യാനഗര്‍ സ്റ്റേഡിയത്തിന് സമീപത്തെ ഇന്ത്യന്‍ മോട്ടോര്‍ ഡ്രൈവിംഗ് സ്‌കൂള്‍ ഉടമയും മധൂര്‍ പാറക്കട്ടയില്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരുമായ എന്‍.വി ഗീത (42), ഭര്‍ത്താവ് ജോണി എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.

കഴിഞ്ഞ ദിവസം വിദ്യാനഗര്‍ സ്റ്റേഡിയത്തിന് സമീപം വെച്ച് ഓട്ടോയിലെത്തിയ രണ്ട് പേര്‍ മര്‍ദ്ദിച്ചുവെന്നാണ് പരാതി. ഭര്‍ത്താവിനെ മര്‍ദ്ദിക്കുന്നത് കണ്ട് തടയാന്‍ ശ്രമിച്ചപ്പോഴാണ് ഗീതക്ക് മര്‍ദ്ദനമേറ്റത്. ഗീതയുടെ പരാതിയില്‍ ഓട്ടോ ഡ്രൈവര്‍ അനിലിനും കണ്ടാലറിയാവുന്ന ഒരാള്‍ക്കെതിരെയുമാണ് കേസ്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved