Latest News :
Home » , , , » വാഗ്ദാനപ്പെരുമഴ; ഇലക്ഷന്‍ ബജറ്റുമായി അരുണ്‍ ജയ്റ്റ്‌ലി

വാഗ്ദാനപ്പെരുമഴ; ഇലക്ഷന്‍ ബജറ്റുമായി അരുണ്‍ ജയ്റ്റ്‌ലി

Written By Muhimmath News on Thursday, 1 February 2018 | 12:26
























ന്യൂഡല്‍ഹി: നരേന്ദ്രമോഡി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റിന് തുടക്കമായി. വ്യാഴാഴ്ച രാവിലെ പതിനൊന്നിനാണ് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ബജറ്റ് അവതരണം തുടങ്ങിയത്. സര്‍ക്കാര്‍ നടപപ്പാക്കിയ സാമ്പത്തിക പരിഷ്‌കരണങ്ങള്‍ വിജയകരമെന്ന് ബജറ്റ് അവതരണത്തില്‍ ധനമന്ത്രി പറഞ്ഞു. രാജ്യം ലോകത്തെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്നും ഉല്‍പ്പാദന മേഖലയില്‍ വളര്‍ച്ചയുണ്ടായെന്നും ജയ്റ്റ്‌ലി അവകാശപ്പെട്ടു.

ബജറ്റില്‍ നിന്ന്:

ഫിഷറീസ് മേഖലയ്ക്ക് 10,000 കോടി, ഫിഷറീസ് അക്വാ വികസന ഫണ്ട് രൂപീകരിക്കും.

നോട്ടു നിരോധനം നികുതി അടവ് വര്‍ദ്ധിപ്പിച്ചു. ഇടനിലക്കാരെ ഒഴിവാക്കി , അഴിമതി കുറച്ചു, അര്‍ഹത പ്പെട്ടവര്‍ക്ക് നേരിട്ട് ആനുകൂല്യങ്ങള്‍ എത്തിക്കാനായി.

കാര്‍ഷിക ഉല്‍പാദനം ഇരട്ടിയാക്കും. കാര്‍ഷിക ഗ്രാമീണ മേഖലയ്ക്ക് ഊന്നല്‍, വിളകള്‍ക്ക് 50 ശതമാനം താങ്ങുവില,42 പുതിയ അഗ്രോ പാര്‍ക്കുകള്‍. 

ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ ഭാഗമായി രണ്ടു പുതിയ പദ്ധതികള്‍.

നാലു കോടി ദരിദ്രര്‍ക്ക് സൗജന്യ വൈദ്യുതി എത്തിക്കും.

പട്ടികജാതി പട്ടികവര്‍ഗ ക്ഷേമപദ്ധതികള്‍ക്കുള്ള തുക 50 ശതമാനം വര്‍ദ്ധിപ്പിച്ചു

ക്ഷയരോഗികള്‍ക്ക് 600 കോടിയുടെ പോഷകാഹാര പദ്ധതി.
അവശത അനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപയുടെ ഹെല്‍ത്ത് കവറേജ്.

24 സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്, മൂന്ന് പാര്‍ലമെന്റ് മണ്ഡലങ്ങള്‍ക്ക് ഒരു മെഡിക്കല്‍ കോളേജ്.

സ്‌കൂളുകളില്‍ ബ്ലാക്ക് ബോര്‍ഡിന് പകരം ഡിജിറ്റല്‍ ബോര്‍ഡ്. 

വഡോദരയില്‍ റെയില്‍വേ യൂണിവേഴ്‌സിറ്റി.

ആദിവാസി കുട്ടികള്‍ക്ക് ഏകലവ്യ സ്‌കൂളുകള്‍

2022 ഓടെ എല്ലാവര്‍ക്കും വീട്

ഡല്‍ഹിയില്‍ മലിനീകരണം ന്രിയന്ത്രിക്കാന്‍ പദ്ധതി, ഓപ്പറേഷന്‍ ഗ്രീന്‍ പദ്ധതിക്ക് 500 കോടി.

സ്വച്ഛ ഭാരത് പദ്ധതി പ്രകാരം രാജ്യത്ത് 6 കോടി കക്കൂസുകള്‍ പണിതു. അടുത്ത വര്‍ഷം രണ്ടു കോടി ശുചിമുറികള്‍ നിര്‍മ്മിക്കും

ഉജ്വല യോജനയില്‍ ഉള്‍പ്പെടുത്തി രാജ്യത്തെ എട്ടു കോടി ഗ്രാമീണ സ്ത്രീകള്‍ക്ക് സൗജന്യമായി പാചകവാതകം ലഭ്യമാക്കുമെന്നും ജയ്റ്റ്‌ലി പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved