Latest News :
...
Home » , » ചള്ളങ്കയം തലമുഗര്‍ മഖാം ഉറൂസ് ശനിയാഴ്ച സമാപിക്കും

ചള്ളങ്കയം തലമുഗര്‍ മഖാം ഉറൂസ് ശനിയാഴ്ച സമാപിക്കും

Written By Muhimmath News on Saturday, 10 February 2018 | 11:09
























ചള്ളങ്കയം: ചള്ളങ്കയം തലമുഗര്‍ ഹിദായത്ത് നഗറില്‍ അന്ത്യവിശ്രമം കൊള്ളുന്ന വലിയുല്ലാഹി തങ്ങളുടെ പേരില്‍ രണ്ടു വര്‍ഷത്തിലൊരിക്കല്‍ നടത്തി വരാറുള്ള ഉറൂസ് നേര്‍ച്ച ശനിയാഴ്ച രാത്രി സമാപിക്കും. 

വ്യാഴാഴ്ച രാത്രി പേരോട് മുഹമ്മദ് അസ്ഹരി മുസ്‌ലിയാര്‍, ശാഫി സഖാഫി ഏണിയാടി എന്നിവര്‍ പ്രസംഗിച്ചു. അസ്സയ്യിദ് അബ്ദുറഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ അല്‍ബുഖാരി ബായാര്‍ ദിക്‌റ ദുആ മജിലിസിന് നേതൃത്വം നല്‍കി. 


സമാപന ദിവസമായ ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം ഖതമുല്‍ ഖുര്‍ആന്‍ സമര്‍പ്പണവും അസര്‍ നിസ്‌കാരത്തിന് ശേഷം മൗലിദ് പാരായണവും നടക്കും. രാത്രി 8 മണിക്ക സമാപന പരിപാടിയില്‍ അസ്സയ്യിദ് അഹ്മദ് ജലാലുദ്ദീന്‍ അല്‍ബുഖാരി മള്ഹര്‍ പ്രാര്‍ത്ഥന നടത്തും. താജുശ്ശരീഅ: ശൈഖുനാ ആലിക്കുഞ്ഞി ഉസ്താദ് ഉല്‍ഘാടനം ചെയ്യും. അന്‍സാര്‍ സഅദി അദ്ധ്യക്ഷത വഹിക്കും. മൂസ സഖാഫി കളത്തൂര്‍ പ്രസംഗിക്കും.അബ്ദുല്‍റഹീം സഖാഫി സ്വാഗതം ആശംസിക്കും. പരിപാടിക്ക് ശേഷം അന്നദാന വിതരണത്തോടെ ഉറൂസിന് സമാപനം കുറിക്കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved