Latest News :
...
Home » , , , , » ചെമ്മനാട് താജുല്‍ ഉലമ എജുക്കേഷന്‍ സെന്റര്‍ ; സയ്യിദ് ജലാലുദ്ദീന്‍ ഹാദി കാമില്‍ സഖാഫി തങ്ങള്‍ ജനറല്‍ മാനേജര്‍

ചെമ്മനാട് താജുല്‍ ഉലമ എജുക്കേഷന്‍ സെന്റര്‍ ; സയ്യിദ് ജലാലുദ്ദീന്‍ ഹാദി കാമില്‍ സഖാഫി തങ്ങള്‍ ജനറല്‍ മാനേജര്‍

Written By Muhimmath News on Thursday, 22 February 2018 | 19:30


കാസര്‍കോട്: ചെമ്മനാട് ലേസ്യത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ ജീവാകാരുണ്യ സ്ഥാപനമായ താജുല്‍ ഉലമ എജുക്കേഷന്‍ സെന്റിന്റെ ജനറല്‍ മാനേജരായി പ്രമുഖ പണ്ഡിതനും ആത്മീയ വേദിയിലെ നിറസാന്നിദ്ധ്യവുമായ സയ്യിദ് ജലാലുദ്ദീന്‍ ഹാദി കാമില്‍ സഖാഫി തങ്ങള്‍ ആദൂര്‍ ചുമതലയേറ്റു.

   
ബദര്‍ ജുമാ മസ്ജിദ്, സാന്ത്വന കേന്ദ്രേം, ദഅ്‌വാ സെന്‍ര്‍, എജുക്കേഷന്‍ ആന്റ് ഗൈഡന്‍സ് ഹബ്, വനിതാ-വയോജന വിദ്യാഭ്യാസ സംരംഭം തുടങ്ങി വിവിധ പദ്ധതികള്‍ ഏറ്റെടുത്ത് നടത്തുന്ന താജുല്‍ ഉലമ എജുക്കേഷന്‍ സെന്ററിന്റെ പ്രവര്‍ത്തനം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കുന്നതിന്റെ ഭാഗമായാണ് ജലാലുദ്ദീന്‍ ഹാദി തങ്ങള്‍ ജനറല്‍ മാനേജരായി ചുമതലയേല്‍ക്കുന്നത്.     

   
സയ്യിദ് പി.എസ് ആറ്റക്കോയ തങ്ങള്‍ പ്രസിഡന്റും അബ്ദുല്‍ ഹകീം ഹാജി കളനാട് ജനറല്‍ സെക്രട്ടറിയും പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ട്രഷറുമായ കമ്മറ്റിയാണ് നിലവില്‍ താജുല്‍ ഉലമ എജുക്കേഷന്‍ സെന്ററിന്റെ സാരഥികള്‍.

  ജാമിഅ മര്‍കസില്‍ നിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും നേടിയിട്ടുള്ള സയ്യിദ് ജലാലുദ്ദീന്‍ ഹാദി തങ്ങള്‍ വിവിധ പള്ളികളില്‍ സേവനം ചെയ്താണ് ചെമനാട് ഖത്തീബായി സേവനം തുടരുന്നത്. ഉത്തര കേരളത്തിലെയും ദക്ഷിണ കര്‍ണാടകയിലെയും നൂറുകണനക്കിന് ആത്മീയ മജ്‌ലിസുകള്‍ക്ക് നേതൃത്വം നല്‍കി വരുന്നു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved