Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പോലീസില്‍ കൂട്ട സ്ഥലംമാറ്റം; കാസര്‍കോട് എസ് പി യായി ജെയിംസ് ജോസഫിനെ നിയോഗിച്ചു; ഡോ എ ശ്രീനിവാസ കണ്ണൂര്‍, കാസര്‍കോട് ക്രൈംബ്രാഞ്ച് മേധാവി

404

We Are Sorry, Page Not Found

Home Page


കാസര്‍കോട്: ചെമ്പരിക്ക സി.എം. അബ്ദുല്ല മൗലവിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട പ്രതികളെ അറസ്റ്റ് ചെയ്യാന്‍ സഹായിക്കുന്ന നിര്‍ണ്ണായക വിവരങ്ങള്‍ അന്വേഷണ ചുമതലയുള്ള സി.ബി.ഐ ഡി.വൈ.എസ്.പി കെ.ജി. ഡാര്‍വിന് കൈമാറിയ പശ്ചാത്തലത്തില്‍ ഇനിയും സി.ബി.ഐ അന്വേഷണത്തിലെ അനാസ്ഥ തുടര്‍ന്നാല്‍ എന്‍.ഐ.എ അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാനവ്യാപക പ്രക്ഷോഭത്തിന് പി.ഡി.പി നേതൃത്വം നല്‍കുമെന്ന് പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി നിസാര്‍ മേത്തര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.


തുടക്കം മുതല്‍ അന്വേഷിച്ച ലോക്കല്‍ പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായ കുറ്റകരമായ അനാസ്ഥ തുടരന്വേഷണത്തെ ഗുരുതരമായി ബാധിക്കുന്ന തരത്തിലായിരുന്നു. ഇത് പ്രതികള്‍ക്ക് അനായാസം രക്ഷപ്പെടാനുള്ള പഴുതൊരുക്കി എന്നും നിസാര്‍ മേത്തര്‍ കുറ്റപ്പെടുത്തി. ധാര്‍മ്മികമായി സമരരംഗത്ത് തുടക്കം മുതല്‍ അടിയുറച്ച് നില്‍ക്കുന്ന പി.ഡി.പി അടക്കമുള്ള സംഘടനകളുടെ സമരാഹ്വാനത്തെ അസ്ഥിരപ്പെടുത്തുവാനുള്ള ചില സ്ഥാപിത താല്‍പര്യക്കാരായ വ്യക്തികളുടെയും കടലാസു സംഘടനകളുടെയും ശ്രമം ഖാസി വിഷയത്തില്‍ നീതി ആഗ്രഹിക്കുന്ന കാസര്‍കോട്ടെ മതേതര ജനാധിപത്യ വിശ്വാസികള്‍ തിരിച്ചറിയണമെന്നും നിസാര്‍ മേത്തര്‍ പറഞ്ഞു.


വാര്‍ത്താ സമ്മേളനത്തില്‍ പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ബഷീര്‍ കുഞ്ചത്തൂര്‍, ജില്ലാ സെക്രട്ടറി യൂനുസ് തളങ്കര, പി.ടി.യു.സി സംസ്ഥാന സെക്രട്ടറി ഉബൈദ് മുട്ടുന്തല, ജില്ലാ വൈസ് പ്രസിഡന്റ് ഹുസൈനാര്‍ ബെണ്ടിച്ചാല്‍, മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് ജാസി പൊസോട്ട് തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave A Reply