Latest News :
Home » , , , , » പി എ ഉസ്താദ് നഗരി ഒരുങ്ങി; ചിത്താരി ഹംസ മുസ്‌ലിയാര്‍ക്ക് നാടിന്റെ ആദരവ് വെള്ളിയാഴ്ച

പി എ ഉസ്താദ് നഗരി ഒരുങ്ങി; ചിത്താരി ഹംസ മുസ്‌ലിയാര്‍ക്ക് നാടിന്റെ ആദരവ് വെള്ളിയാഴ്ച

Written By Muhimmath News on Thursday, 1 February 2018 | 10:58

കാഞ്ഞങ്ങാട്: സമസ്തയുടെ ധീര നേതൃത്വവും അല്‍ മഖര്‍ പ്രസിഡന്റും സഅദിയ്യ അടക്കമുള്ള നിരവധി വിദ്യാഭ്യാസ സ്ഥാപനത്തിന്റെ സാരഥിയുമായ ചിത്താരി ഹംസ മുസ്‌ലിയാര്‍ക്ക് നാടിന്റെ ആദരം നാളെ ചിത്താരിയില്‍ നടക്കും. 

സുന്നി പ്രസ്ഥാനത്തിന്റെ സിംഹഗര്‍ജ്ജനവും പാണ്ഡിത്യത്തിന്റെ ഗാംഭീര്യവും നേതൃത്വത്തിന്റെ ശാലീനതയും സമ്മേളിച്ച കന്‍സുല്‍ ഉലമ ചിത്താരി ഹംസ മുസ്‌ലിയാര്‍ക്ക് തന്റെ പ്രവര്‍ത്തന മണ്ഡലത്തില്‍ നല്‍കുന്ന ഏറ്റവും വലിയ സ്‌നേഹാദരവാണിത്. വെള്ളിയാഴ്ച വൈകീട്ട് മൂന്നു മണിക്ക് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ അലാമിപ്പള്ളി സുന്നി സെന്റര്‍ പരിസരത്തു നിന്ന് ചിത്താരി ഹംസ മുസ്‌ലിയാരെ ആനയിക്കും.

സൗത്ത് ചിത്താരി മര്‍ഹും പി എ ഉസ്താദ് നഗറില്‍ നടക്കുന്ന ആദരിക്കല്‍ സമ്മേളനത്തിന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കും. ബേക്കല്‍ ഇബ്‌റാഹിം മുസ്‌ലിയാര്‍ പരിപാടി ഉദ്ഘാടനം ചെയ്യും. സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ അല്‍ബുഖാരി പ്രാര്‍ഥന നടത്തും. എ പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്  അധ്യക്ഷത വഹിക്കും. സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ അനുഗ്രഹ പ്രഭാഷണം നടത്തും. 

അബ്ദുല്ലത്വീഫ് സഅദി പഴശ്ശി അനുമോദനപ്രസംഗം നടത്തും. സയ്യിദ് ഇബ്‌റാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഇസ്മാഈല്‍ ഹാദി തങ്ങള്‍ പാനൂര്‍, സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം, സയ്യിദ് ത്വയ്യിബുല്‍ ബുഖാരി തൃക്കരിപ്പൂര്‍, മഞ്ഞനാടി അബ്ബാസ് മുസ്‌ലിയാര്‍,  സയ്യിദ് ജഅ#്ഫര്‍ സ്വാദിഖ് സഅദി മാണിക്കോത്ത്, സയ്യിദ് കെ പി എസ് തങങള്‍ ബേക്കല്‍, സയ്യിദ് ജലാലുദ്ദീന്‍ അല്‍ബുഖാരി മള്ഹര്‍, കെ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പട്ടുവം, പി പി ഉബൈദുല്ലാഹി സഅദി നദ്‌വി, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, കെ പി ഹുസൈന്‍ സഅദി കെ സി റോഡ്, എം എ അബ്ദുല്‍ വഹാബ് തൃക്കരിപ്പൂര്‍, അബ്ദുസ്സമദ് അമാനി പട്ടുവം, സ്വലാഹുദ്ദീന്‍ അയ്യൂബി കളനാട്, മുഹമ്മദലി ഹാജി സ്റ്റാര്‍ ഓഫ് ഏഷ്യാ, പി ബി അഹമ്മദ് ഹാജി, മുക്രി ഇബ്‌റാഹിം ഹാജി, സി അബ്ദുല്ല ഹാജി ചിത്താരി, അബ്ദുല്‍ ഹകീം ഹാജി കളനാട്, എം ടി പി അബ്ദുര്‍റഹ്മാന്‍ ഹാജി തൃക്കരിപ്പൂര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. ഇസ്മാഈല്‍ ചിത്താരി സ്വാഗതവും അബ്ദുല്‍ റഷീദ് കൂളിക്കാട് നന്ദിയും പറയും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved