Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

യു.എ.ഇയിലെ ബാങ്കുകളില്‍ മലയാളികളുടെ 1200 കോടി രൂപയുടെ വായ്പ തട്ടിപ്പ്; സി.ബി.ഐ അന്വേഷണം അവശ്യപ്പെട്ട് ബാങ്കുകള്‍ കേരളത്തില്‍

404

We Are Sorry, Page Not Found

Home Page


ചള്ളങ്കയം: പ്രസിദ്ധമായ ചള്ളങ്കയം തലമുഗര്‍ ഹിദായത്ത് നഗറില്‍ അന്ത്യവിശ്രമം കൊള്ളുന്ന വലിയുള്ളാഹി തങ്ങളുടെ പേരില്‍ രണ്ടു വര്‍ഷത്തിലൊരിക്കല്‍ നടത്തി വരുന്ന മഹത്തായ ഉറൂസിന്റെ ഭാഗമായി 10 ദിവസമായി നടന്ന വരുന്ന ദീനീവിജ്ഞാന വേദിയിലും, ആത്മീയ മജിലിസിലും, മഖാം സിയാറത്തിലും ജാതി മത ഭേദമന്യേ നിരവധി സ്ത്രീകളും, പുരുഷന്മാരും സംബന്ധിച്ചു. ജമാഅത്ത് പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ കൊട്ടക്കുന്ന് പതാക ഉയര്‍ത്തി അസ്സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ അല്‍ബുഖാരി കൂറ പ്രാരംഭ മഖാം സിയാറത്തിന് നേതൃത്വം നല്‍കി.3 മണിക്ക് മുഹിമ്മാത്തിലേക്കുള്ള വിളംബര റാലിയില്‍ നിരവധി വാഹനങ്ങളിലായി നൂറു കണക്കിന് ആളുകള്‍ സംബന്ധിച്ചു.4 മണിക്ക് അസ്സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ മഖാം സിയാറത്തിന് ചള്ളങ്കയം സി.എച്ച്.അബ്ദുല്ല മുസ്‌ലിയാര്‍ നേതൃത്വം നല്‍കി.രാത്രി 8 മണിക്ക് നടന്ന ഉദ്ഘാടന സെഷനില്‍ കാസര്‍കോട് ഖാസി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. കുമ്പോല്‍ സയ്യിദ് മുഖ്താര്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു.തോക്കെ മുഹിയുദ്ദീന്‍ കാമില്‍ സഖാഫി മുഖ്യപ്രഭാഷണം നടത്തി. 

തുടര്‍ന്നുള്ള ദിവസങ്ങളില്‍ പെര്‍മുദ ഖത്തീബ് കബീര്‍ ഹിമമി സഖാഫി ഗോളിയടുക്ക, അബ്ദുല്‍ മജീദ് ബാഖവി കൊടുവള്ളി, മുഹിയുദ്ദീന്‍ സഅദി കനിയാല, ഖാലിദ് ഉവൈസി ഇടുക്കി,അലവി ബാഖവി കന്തല്‍, ശമീര്‍ വാഫി കരുവാരക്കുണ്ട്, മുഹിയുദ്ദീന്‍ സഖാഫി ബാഡൂര്‍, അബ്ദുല്‍ ലത്തീഫ് സഖാഫി കാന്തപുരം, സയ്യിദ് ഹാമിദ് അന്‍വര്‍ തങ്ങള്‍ അല്‍  അഹ്ദല്‍ സഖാഫി,ശാഖിര്‍ ബാഖവി മമ്പാട്, പേരോട് മുഹമ്മദ് അസ്ഹരി മുസ്‌ലിയാര്‍, മങ്ങലട്ക്ക ഖത്തീബ് ശാഫി സഖാഫി ഏണിയാടി, ശൈഖുന എ.പി.അബ്ദുല്‍അസീസ് മുസ്‌ലിയാര്‍ അംഗടിമുഗര്‍, ചള്ളങ്കയം ഖത്തീബ് അന്‍സാര്‍ സഅദി, മമ്പുറം ഖത്തീബ് അസ്സയ്യിദ് വി.പി. അബ്ദുല്ല ക്കോയ തങ്ങള്‍ പ്രഭാഷണം നടത്തി. 

ബായാര്‍ അസ്സയ്യിദ് അബ്ദുറഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ അല്‍ബുഖാരി ദിക്‌റ ദുആ മജിലിസിന് നേതൃത്വം നല്‍കി. സമാപന ദിവസം അസര്‍ നിസ്‌കാരത്തിന് ശേഷം നടന്ന ഭക്തിനിര്‍ഭരമായ മൗലിദ്  മജിലിസിലും,ഖത്തമുല്‍ ഖുര്‍ആന്‍ സമര്‍പ്പണത്തിലും  നിരവധി പണ്ഡിതന്മാര്‍ സംബന്ധിച്ചു. 7 മണിക്ക് നടന്ന ബുര്‍ദ മജ്‌ലിസിന്  ഹാഫിള് മുഹമ്മദ് സലീം കരിക്കുണ്ട് നേതൃത്വം നല്‍കി. 9 മണിക്ക് നടന്ന സമാപന സെഷന്‍ താജുശ്ശരീഅ: ശൈഖുന ആലിക്കുഞ്ഞി ഉസ്താദ് ഉല്‍ഘാടനം ചെയ്തു. അന്‍സാര്‍ സഅദി അധ്യക്ഷത വഹിച്ചു. മൂസ സഖാഫി കളത്തൂര്‍, മുഹ്‌യിദ്ദീന്‍ സഅദി ചേരൂര്‍, പ്രസംഗിച്ചു.അസ്സയ്യിദ് അഹ്മദ് ജലാലുദ്ദീന്‍ തങ്ങള്‍ അല്‍ബുഖാരി മള്ഹര്‍ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി. 

അംബേരി അബ്ദുറഹീം സഖാഫി സ്വാഗതം പറഞ്ഞു, സുഹൈല്‍ ചള്ളങ്കയം ഖിറാഅത്ത് നടത്തി, സി.എച്ച്.മുഹമ്മദ് ഹാജി കന്തലായം, യൂസുഫ് മാസ്റ്റര്‍ തലമുഗര്‍,സി എ മുഹമ്മദ് മാസ്റ്റര്‍,ദര്‍ഗ്ഗ ഇമാം ജഹ്ഫര്‍ സഖാഫി,സി എച്ച് അബ്ദുല്ല മുസ്ലിയാര്‍, ഹാജി സി എച്ച് അബ്ദുല്‍ ഖാദര്‍ മുക്രി, അബ്ദുല്‍റഹ്മാന്‍ മുസ്‌ലിയാര്‍ കന്തലായം,സി.എച്ച്.അബൂബക്കര്‍ മുസ്‌ലിയാര്‍, യൂസുഫ് സഖാഫി, അബൂബക്കര്‍ ഫൈസി,ജി.അബ്ദുല്‍ഖാദര്‍,സീദിക്കുഞ്ഞി,മീരാന്‍ അംബേരി, യൂസുഫ് കന്തലായം, അബ്ദുല്‍ ഖാദര്‍ സി.കെ,തലമുഗര്‍ ടി.എ.മുഹമ്മദ് മാസ്റ്റര്‍ സംബന്ധിച്ചു. 

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ സഅദിയ്യ: ബോര്‍ഡിംഗ് വിദ്യാര്‍ത്ഥി സുഹൈലിനുള്ള ഉറൂസ് കമ്മിറ്റിയുടെ ഉപഹാരം താജുശ്ശരീഅ ആലിക്കുഞ്ഞി ഉസ്താദ് നല്‍കി.രാത്രി 11 മണിക്ക് ശേഷം ആയിരങ്ങള്‍ക്ക് അന്ന് ദാന വിതരണം നടത്തി. ധാരാളം അമുസ്ലിം സുഹൃത്തുക്കള്‍ രാപ്പകല്‍ മഖാം ഉറൂസിനും, പ്രഭാഷണം ശ്രവിക്കാനും കാണിക്കയുമായി എത്തിയിരുന്നു.അവര്‍ക്കുള്ള ശീരണി തയ്യാറാക്കുന്നതിനും,ഭക്തരെ സ്വീകരിക്കുന്നതിന്നും വേണ്ടുന്ന എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുക്കുന്നതിന്നും അമുസ്ലിം സുഹൃത്തുക്കളുടെ ഒരു വളണ്ടിയര്‍ ടീം തന്നെ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചു. സഹോദര സമുദായത്തില്‍പ്പെട്ട സുഹൃത്തുക്കളുടെ ഉറൂസ് വിജയിപ്പിക്കാനുള്ള ആത്മാര്‍ത്ഥമായ പ്രവര്‍ത്തങ്ങളെ ചള്ളങ്കയം ജമാഅത്ത് കമ്മിറ്റിയും, ഉറൂസ് കമ്മിറ്റിയും നന്ദിയോടെ സ്മരിച്ചു. ഉറൂസ് സമാപന ദിവസം പ്രഭാഷണത്തിനെത്തിയ പണ്ഡിതന്മാര്‍ മതസൗഹാര്‍ദ്ദം നില നിര്‍ത്തിക്കൊണ്ടുള്ള ഉറൂസ് നടത്തിപ്പിനെ വാനോളം പുകഴ്ത്തി.

Leave A Reply