Latest News :
...
Home » , , , , » യുഎഇ തൊഴില്‍ വിസയ്ക്ക് ആവശ്യമായ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിന്റെ അപേക്ഷാഫീസ് കുറച്ചു

യുഎഇ തൊഴില്‍ വിസയ്ക്ക് ആവശ്യമായ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിന്റെ അപേക്ഷാഫീസ് കുറച്ചു

Written By Muhimmath News on Friday, 16 February 2018 | 10:28
























തിരുവനന്തപുരം: യുഎഇ തൊഴില്‍ വിസയ്ക്ക് ആവശ്യമായ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിന്റെ അപേക്ഷാഫീസ് കുറച്ചു. നേരത്തേ 1000 രൂപയായിരുന്ന ഫീസ് 5
യുഎഇ തൊഴില്‍ വിസയ്ക്ക് ആവശ്യമായ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിന്റെ അപേക്ഷാഫീസ് കുറച്ചു

തിരുവനന്തപുരം : യുഎഇ തൊഴില്‍ വിസയ്ക്ക് ആവശ്യമായ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിന്റെ അപേക്ഷാഫീസ് കുറച്ചു. നേരത്തേ 1000 രൂപയായിരുന്ന ഫീസ് 500 രൂപയാക്കിയാണ് കുറച്ചത്. അപേക്ഷയോടൊപ്പം മേല്‍വിലാസവും ജനന തീയതിയും തെളിയിക്കുന്നതിനു റേഷന്‍ കാര്‍ഡ്, തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍!ഡ്, എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ് എന്നിവയില്‍ ഏതെങ്കിലുമൊന്നു ഹാജരാക്കണം. അപേക്ഷാഫീസായ 500 രൂപ സ്റ്റേഷനില്‍ സ്വീകരിക്കും. അപേക്ഷയും ഫീസും സ്വീകരിക്കുന്ന സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ രസീതു നല്‍കണം.

പരിശോധനകള്‍ക്കുശേഷം മൂന്നു ദിവസത്തിനകം സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നും ഡിജിപി നിര്‍ദേശിച്ചിട്ടുണ്ട്. സര്‍ട്ടിഫിക്കറ്റിനുള്ള പ്രഫോമ പൊലീസിന്റെ വെബ്‌സൈറ്റില്‍ ലഭിക്കും. സര്‍ട്ടിഫിക്കറ്റ് എന്ത് ആവശ്യത്തിനാണെന്നു തെളിയിക്കുന്ന രേഖ, പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പു ലഭ്യമാണെങ്കില്‍ അത്, രണ്ടു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവയും നല്‍കണം. താമസിക്കുന്ന സ്ഥലത്തെ പൊലീസ് സ്റ്റേഷനിലാണു സര്‍ട്ടിഫിക്കറ്റിനായി അപേക്ഷിക്കേണ്ടത്. സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

അച്ചടിച്ച പ്രഫോമ ലഭിക്കുന്നതുവരെ എ4 സൈസ് ബോണ്ട് പേപ്പറില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണം. മറ്റു രാജ്യങ്ങളില്‍ ജോലി തേടുന്നവര്‍ക്കു നിലവിലുള്ള നടപടിക്രമം തുടരുമെങ്കിലും ഫീസ് 500 രൂപയായിരിക്കും
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved