Latest News :
്മഞ്ചേശ്വരം എം എല്‍.എ. പി.ബി. അബ്ദുര്‍റസാഖ് നിര്യാതനായി. കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം.
Home » , » യു.പിയില്‍ ദളിത് നിയമ വിദ്യാര്‍ത്ഥിയെ റോഡില്‍ തല്ലിക്കൊന്നു

യു.പിയില്‍ ദളിത് നിയമ വിദ്യാര്‍ത്ഥിയെ റോഡില്‍ തല്ലിക്കൊന്നു

Written By Muhimmath News on Monday, 12 February 2018 | 12:35
























അലഹബാദ്: ഉത്തര്‍പ്രദേശില്‍ ദളിത് വിദ്യാര്‍ത്ഥിയെ തല്ലിക്കൊന്നു. അലഹബാദിലെ കട്ട്‌റയിലെ റെസ്റ്റോറന്റിന് മുമ്പില്‍ വെച്ചാണ് സംഭവം. ദിലീപ് സരോജ് എന്ന് 26 കാരനായ നിയമ വിദ്യാര്‍ഥിയാണ് കൊല്ലപ്പെട്ടത്.

കഴിഞ്ഞയാഴ്ചയായിരുന്നു വിദ്യാര്‍ത്ഥിയെ കട്ട്‌റയില്‍ വെച്ച് ക്രൂര മര്‍ദ്ദനത്തിനിരയാക്കിയത്. ഹോക്കി സ്റ്റിക്ക്, ഇഷ്ടിക, ഇരുമ്പ് പൈമ്പ് എന്നിവ ഉപയോഗിച്ച് ആള്‍ക്കൂട്ടം നോക്കിനില്‍ക്കെയാണ് യുവാവിനെ തല്ലിക്കൊന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ ഹോട്ടലിലെ സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞിരുന്നു.

സംഭവത്തില്‍ ആറുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നു തിരിച്ചറിഞ്ഞതിനെത്തുടര്‍ന്നു മുന്ന ചൗഹാന്‍ എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

സരോജ് സുഹൃത്തുമൊത്ത് ഭക്ഷണം കഴിക്കാന്‍ എത്തിയ സമയത്ത് അവിടെയെത്തിയ മൂന്ന് പേരുമായി തര്‍ക്കമുണ്ടാവുകയും ഇത് ഏറ്റുമുട്ടലിലേക്ക് എത്തുകയുമായിരുന്നെന്ന് റസ്റ്റോറന്റ് ഉടമ പൊലീസിനോട് പറഞ്ഞു.

അക്രമികള്‍ പിന്മാറിയ ശേഷം റെസ്റ്റോറന്റ് ഉടമ അമിത് ഉപാദ്ധ്യായയും മറ്റും ചേര്‍ന്ന് സരോജിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മസ്തിഷ്‌ക മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved