Latest News :
...
Home » , » ദാറുല്‍ ഇഹ്‌സാന്‍ ജല്‍സത്തുല്‍ ബദ്‌രിയ സമാപിച്ചു

ദാറുല്‍ ഇഹ്‌സാന്‍ ജല്‍സത്തുല്‍ ബദ്‌രിയ സമാപിച്ചു

Written By Muhimmath News on Saturday, 10 February 2018 | 18:32


ബദിയടുക്ക: മാസാന്ത ജല്‍സത്തുല്‍ ബദ്‌രിയക്ക് കണ്ണവം തങ്ങളുടെ ഭക്തി നിര്‍ഭരമായ പ്രാര്‍ത്ഥനയോടെ സമാപനം. വൈകുന്നേരം ഏഴ് മണിക്ക് ഹസനാബാദ്, ദാറുല്‍ ഇഹ്‌സാനില്‍ മദ്‌റസ സമ്മേളന സെഷനോടെയാണ് പരിപാടി തുടക്കം കുറിച്ചത്.


സയ്യിദ് യു. പി. അലവിക്കോയ തങ്ങള്‍ അല്‍ ജിഫ്രി അര്‍ളടുക്ക അധ്യക്ഷത വഹിച്ചു. സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം സമാപന കൂട്ട്പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി. മുഹമ്മദലി അഹ്‌സനി മഖ്ദൂമിയ മുഖ്യപ്രഭാഷണം നടത്തി.


ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി, അബ്ദുല്‍ ബഷീര്‍ സഖാഫി കൊല്ല്യം, ജി.എസ് അബ്ദുല്‍ ഖാദര്‍ സഅദി, ദാറുല്‍ ഇഹ്‌സാന്‍ ദുബായ് കമ്മറ്റി ജനറല്‍ സെക്രട്ടറി റസാഖ് സഅദി കൊല്ല്യം, സി.എച്ച് അബൂബക്കര്‍ സിദ്ധീഖ് സഖാഫി കളത്തൂര്‍, പൂത്തപ്പലം അബ്ദു റഹ്മാന്‍ സഖാഫി, റഫീഖ് സഖാഫി, അസൈനാര്‍ മിസ്ബാഹി പരപ്പ, കരീം ജൗഹരി ഗാളി മുഖം, ആബിദ് നഈമി ബെളിഞ്ച, മജീദ് ഫാളിലി, നാസര്‍ ബാഅസനി, അബ്ദുല്‍ ഹമീദ് ചെടേക്കാല്‍, ഉമര്‍ അന്നടുക്ക തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു.

കര്‍ണാടക സംസ്ഥാന പ്രതിഭോത്സവത്തില്‍ മികച്ച പ്രകടനം നടത്തിയ ദാറുല്‍ ഇഹ്‌സാന്‍ വിദ്യാര്‍ത്ഥി ശിഹാബുദ്ദീന് ബി.എസ് അബ്ദുല്ലകുഞ്ഞി ഫൈസി ഉപഹാരം നല്‍കി. ഹരിസ് സഖാഫി കൊമ്പോട് സ്വാഗതം പറഞ്ഞു.


















ദാറുല്‍ ഇഹ്‌സാന്‍ മദ്‌റസാ സമ്മേളനം എസ് എസ് എഫ് ജില്ലാ മഴവിന്‍ സെക്രട്ടറി അബ്ദുറഹ്മാന്‍ സഖാഫി പൂത്തപ്പലം ഉദ്ഘാടനം ചെയ്യുന്നു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved